ഭാര്യയുമായി വേർപിരിഞ്ഞു, പുതിയ ജീവിത പങ്കാളിയോടൊപ്പം ഗോപി സുന്ദർ, ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഹിറ്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. ബിഗ് ബി എന്ന ചിത്രത്തിലെ ഗാനങ്ങൾ ആണ് ഗോപി സുന്ദരിനെ മലയാളത്തിലെ മുൻനിര സംഗീതസംവിധായകനായി മാറ്റിയത്. അതുവരെ മലയാളികൾ കേൾക്കാതിരുന്ന ബാഗ്രൗണ്ട് മ്യൂസിക് അനുഭവമായിരുന്നു ഗോപിസുന്ദർ ഈ ചിത്രത്തിലൂടെ നൽകിയത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഗോപിസുന്ദർ ചിത്രങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ഗോപിസുന്ദർ ആയിരുന്നു. ഈ ചിത്രത്തിലെ ഇൻകേം ഇൻകേം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീത ഗോവിന്ദം എന്ന സിനിമ അടക്കം കേരളത്തിൽ വലിയ വിജയമായി ഓടിയത് ഈ ഗാനം കാരണം കൊണ്ട് മാത്രമായിരുന്നു.

വിവാഹിതനാണ് ഗോപിസുന്ദർ എങ്കിലും ഇപ്പോൾ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്. അഭയ ഹിരണ്മയി ആണ് ഇപ്പോൾ ഇദ്ദേഹത്തിൻറെ പുതിയ സുഹൃത്ത്. അഭയ ഹിരണ്മയി ആയിരിക്കും ഇനി തന്നെ ജീവിതപങ്കാളി എന്ന് ഗോപി സുന്ദർ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇവർക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ. ഇൻസ്റ്റഗ്രാമിൽ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്.

ഗോപി സുന്ദർ ഈണം പകർന്ന ഗാനങ്ങൾ ആയിരുന്നു ഗൂഢാലോചന എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇതിലെ കൽബിലെ തേനൊഴുകണ കോഴിക്കോട് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനം ആലപിച്ചത് അഭയ ഹിരണ്മയി ആയി ആയിരുന്നു. ഇതിലൂടെയാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നതും പിന്നീട് പ്രണയമായി മാറുന്നതും.