ദില്ലി : എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ.രാജമൌലി ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം.
ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്.എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തുന്ന പുരസ്കാരം ആയതിനാൽ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്.
ലോകം ഇന്ത്യൻ സിനിമയ്ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്. ഇത് അര്‍ഹിച്ച അംഗീകാരമാണെന്നും ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാല്‍ എഴുതിയിരിക്കുന്നു. ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ പറയുന്നു.
അതേസമയം എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സ്കോര്‍ കാറ്റഗറിയില്‍ ഓസ്കര് അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്.
‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
Delighted to see the world stand up for an Indian Cinema. Congrats @mmkeeravaani , @ssrajamouli , @tarak9999 , @AlwaysRamCharan and the entire team of #RRRMovie for bagging the #GoldenGlobes2023 for the best original song.#NaatuNaatu @RRRMovie pic.twitter.com/R23ey1qyCZ
— Mammootty (@mammukka) January 11, 2023
ബഹുബലിക്ക് ശേഷം എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ആയിരുന്നു ആർ ആർ ആർ.രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.
1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.
അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു.