കൊച്ചി: സ്വർണവില റക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു. പവന് 280 വർധിച്ച് സർവകാല റെക്കോഡായ 35,800ലാണ് ഇന്ന് വില എത്തിനിൽക്കുന്നത്. 35 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4475 രൂപയായി. 36000 കടക്കുമെന്ന് പ്രതീതി സൃഷ്ടിച്ച് മുന്നേറവെയാണ് വെള്ളിയാഴ്ച സ്വർണവില 240 രൂപ കുറഞ്ഞത്.
19 ദിവസങ്ങൾക്കിടെ സ്വർണത്തിന്റെ വില 1640 രൂപയാണ് ഉയർന്നത്. കോവിഡ് പ്രതസന്ധിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാൻ കാരണം.
റെക്കോഡുകൾ ഭേദിച്ച് സ്വർണവില, പവന് 35800 രൂപ
Leave a comment