ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പളുങ്ക്. അടുത്തിടെ ആണ് ഈ പരമ്പര ആരംഭിച്ചത്. ഒരു സൂപ്പർ ഹിറ്റ് ബംഗാളി പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. ലീന ഗംഗോപാധ്യായ് എന്ന എഴുത്തുകാരിയുടെ കഥയെ അടിസ്ഥാനമാക്കി ആണ് ഈ പരമ്പരകൾ ഒരുക്കുന്നത്. ഇവരുടെ തന്നെ വേറെയും പരമ്പരകൾ മലയാളത്തിലേക്ക് പലതവണ റീമേക്ക് ചെയ്ത് വന്നിട്ടുണ്ട്. അതെല്ലാം തന്നെ മികച്ച സ്വീകാര്യത ആയിരുന്നു നേടിയത്.
കഥയിലെ നായകൻ ഒരു ശാസ്ത്രജ്ഞനാണ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അയാൾ വിവാഹത്തിന് തയ്യാറാക്കുകയാണ്. എങ്കിലും ഒരു തെളിവും ഇല്ലാത്ത ഒരു അപകടത്തിന് പിറകെ ആണ് ഇപ്പോൾ പരമ്പര പോകുന്നത്. വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ലക്ഷ്മി പ്രിയ, രാജേഷ് ഗബ്ബാർ, തേജസ് ഗൗഡ, ഖുഷി സമ്പത്ത് എന്നിവരാണ് ഈ പരമ്പരയിലെ മറ്റു പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളാണ് നിള, ദീപക് എന്നിവർ. ഇവരുടെ വിവാഹ ചടങ്ങുകൾ ആണ് ഇപ്പോൾ പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇവരെ ഒന്നിപ്പിക്കാൻ വേണ്ടിയുള്ളത് തത്രപാടുകൾ ആയിരുന്നു ഇതുവരെ നടന്നത്. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇവരുടെ വിവാഹം വന്നിരിക്കുകയാണ്.
എന്നാൽ ആരാധകരെ മുഴുവൻ സന്തോഷത്തിൽ ആഴ്ത്തുന്ന മറ്റൊരു വാർത്ത കൂടി ആണ് ഇതിന് പിന്നാലെ വന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരങ്ങളിൽ ഒരാൾ ആയിരുന്നു ഗായത്രി അരുൺ. പരസ്പരം എന്ന പരമ്പരയിലൂടെ ആയിരുന്നു ഗായത്രി അരുൺ മലയാളികളുടെ മനസ്സ് കീഴടക്കുന്നത്. പിന്നീട് താരം സിനിമാ മേഖലയിലും അരങ്ങേറ്റം കുറിച്ചു. സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം. ഒരു എഴുത്തുകാരി എന്ന നിലയിലും താരം ഇപ്പോൾ സജീവമാണ്.
നിളയുടെയും ദീപകിൻ്റെയും വിവാഹത്തിൽ ഗായത്രി അരുൺ പങ്കെടുക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു കഥാപാത്രം ആയിട്ട് ആയിരിക്കും ഗായത്രി അരുൺ പ്രത്യക്ഷപ്പെടുന്നത്. ആ കഥാപാത്രം ദീപ്തി ഐപിഎസ് തന്നെ ആയിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാരണം ഇതല്ലാതെ സീരിയൽ ലോകത്ത് മറ്റു കഥാപാത്രങ്ങൾ ഒന്നും തന്നെ ഗായത്രി ചെയ്തിട്ടില്ല. എന്തായാലും ഈ വാർത്ത കേട്ടതോടെ വലിയ ആഘോഷ തിമിർപ്പിലാണ് കേരള സമൂഹം.