കുറച്ചു ദിവസങ്ങൾക്ക് മുൻപ് രാജ്യം പത്മശ്രീ നൽകി ആദരിച്ച ഈ വ്യക്തിയുടെ യഥാർഥ സ്വഭാവം അറിയുമോ? മോദി സർക്കാർ ഈ വ്യക്തിക്ക് പത്മവിഭൂഷൻ നൽകിയാലും അത്ഭുതമില്ല എന്ന് മലയാളികൾ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു രാജ്യം പത്മ അവാർഡ് നേടിയവരുടെ ലിസ്റ്റ് പുറത്തുവിട്ടത്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ ഉണ്ടായിരുന്നു ഇതിൽ. പത്മശ്രീ നേടിയ പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്നു സഹസ്ര അവധാനി ഗരികപ്പട്ടി നരസിംഹറാവു. സാഹിത്യ കാറ്റഗറിയിൽ ആയിരുന്നു ഇദ്ദേഹത്തിന് പത്മശ്രീ നൽകി അത്. ഹിന്ദു ധർമ പരിപാലന മേഖലയിൽ വളരെ മികച്ച കോൺട്രിബ്യൂഷൻ നൽകിയതിന് ആയിരുന്നു ഇദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. എന്നാൽ ഇദ്ദേഹം ഇതിന് യോഗ്യനല്ല എന്ന വിമർശനമാണ് ഇപ്പോൾ വരുന്നത്. രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ ഹിന്ദു പുരാണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇയാൾ പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരുന്നത്. യഥാർത്ഥ സമൂഹത്തിലെ ചില സന്ദർഭങ്ങൾ പരാമർശിച്ചുകൊണ്ട് ആയിരുന്നു പ്രസ്താവനകൾ എല്ലാം നടത്തിയത്. കുറച്ച് തമാശ നിറഞ്ഞ രൂപത്തിലായിരുന്നു പ്രഭാഷണങ്ങൾ എല്ലാം.

കുറച്ചു മുൻപ് ഇയാൾ വളരെ പ്രതിഷേധാർഹമായ ഒരു കാര്യം പറഞ്ഞിരുന്നു. സ്ത്രീകൾ അവരുടെ ശരീര ഭാഗങ്ങൾ പബ്ലിക്കായി കാണിച്ചാൽ ആണുങ്ങൾക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഇയാളുടെ പ്രസ്താവന. ബലാൽസംഗം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആയിരുന്നു ഇയാൾ ഈ പരാമർശം നടത്തിയത്. നിരവധി ആളുകൾ ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഇപ്പോൾ പത്മശ്രീ ലഭിച്ച സാഹചര്യത്തിൽ ഇയാൾ മുൻപ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വിവാദത്തിന് കാരണമായിരിക്കുന്നത്.

ഇപ്പോൾ ഗായിക ചിന്മയി ആണ് ഇയാൾക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ആളുകളെ അകറ്റി നിർത്തണം എന്നാണ് ചിന്മയി പറയുന്നത്. ഇയാളെ പോലെയുള്ള ആളുകൾ പറയുന്ന കാര്യങ്ങൾ വലിയ രീതിയിലുള്ള വിഷമാണ് വരുന്ന തലമുറയിൽ കുത്തിവെക്കുന്നത്. നിരവധി ആളുകളാണ് സമാനമായ അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്.

അതേസമയം മലയാളികളുൾപ്പെടെ നിരവധി ആളുകളാണ് ഇയാളെ ഇപ്പോൾ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മതവിശ്വാസവും അശാസ്ത്രീയതയും തലയ്ക്കു പിടിച്ച ഒരു വിഭാഗം ആളുകൾ ആണ് ഇയാളെ സപ്പോർട്ട് ചെയ്യുന്നത്. ഇയാളെ പോലെയുള്ള ഒരാൾക്ക് മോദി സർക്കാർ പത്മശ്രീ അല്ല പദ്മ വിഭൂഷൺ നൽകി ആദരിച്ചാലും അതിൽ വലിയ അത്ഭുതമൊന്നുമില്ല എന്നാണ് മലയാളികളിലെ ഒരു വിഭാഗം ആളുകൾ പറയുന്നത്.