കൊല്ലം ഉദ്ഘാടനത്തിന്റെ വിശേഷങ്ങളുമായി പുതിയ വ്ലോഗ് പങ്കിട്ടെത്തിയിരിക്കുകയാണ് താരങ്ങൾ. ജാസ്മിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വിശേഷങ്ങൾ ഗബ്രിയും ജാസ്മിനും ഒരുമിച്ച് പങ്കുവെച്ചു.കുറേ നാളായി എന്തുകൊണ്ടാണ് വ്ലോഗൊന്നും പങ്കുവെയ്ക്കാത്തത് എന്ന് ചോദിച്ച് പലരും മെസേജ് അയക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, താൻ കുറച്ച് ബ്രേക്ക് എടുത്തതിനാലാണ് വീഡിയോകൾ ഒന്നും ഇടാതിരുന്നത് എന്നാണ് വീഡിയയോയുടെ തുടക്കത്തിൽ ജാസ്മിൻ പറയുന്നത്. ഇപ്പോൾ കൊല്ലത്തൊരു ഉദ്ഘാടന പരിപാടിക്ക് പോകുകയാണെന്നും ജാസ്മിൻ പറയുന്നു. ജാസ്മിനൊപ്പം ഗബ്രിയും റെസ്മിനും വീഡിയോയിൽ ഉണ്ട്.
യാത്രയും ഉദ്ഘാടനവുമൊക്കെയായി എല്ലാവരും തിരക്കിലായിരുന്നതിനാലാണ് വ്ലോഗ് പങ്കുവെയ്ക്കാൻ വൈകിയത് എന്നാണ് ഗബ്രി വീഡിയോയിൽ പറയുന്നത്. ‘ വല്ലാതെ ക്ഷീണിക്കുകയും ചെയ്തു. പിന്നെ തിരിച്ചുവരുന്ന സമയത്ത് നിങ്ങൾക്കെല്ലാവർക്കും ജാസുനെ അറിയില്ലേ, സൗന്ദര്യ പിണക്കത്തിലായിരുന്നു. എല്ലാവരുമായും ജാസു അടിച്ചുപിരിഞ്ഞു ഗയ്സ്’.തമാശാരൂപേണ ഗബ്രി പറഞ്ഞു.
എന്നാൽ ഗബ്രി തന്നെ ചൊറിഞ്ഞതിനാലാണ് പ്രശ്നമായതെന്ന് ജാസ്മിൻ ഇടപെട്ടു.
‘ഞാനല്ല ഇവൻ, ഇവൻ ചൊറി എന്നൊക്കെ പറഞ്ഞാൽ. ഗബ്രി ചൊറിയുന്നത് ആളുകൾക്ക് മനസിലാകില്ല. പിന്നെ ഞങ്ങൾ നല്ല രീതിയിലൊന്ന് അടിപിടിക്കുകയും ചെയ്തു’, എന്നായിരുന്നു ജാസ്മിൻ പറഞ്ഞു. ഇതോടെ ചൊറിയും ചൊറയുമൊക്കെ ആരാണെന്ന് എല്ലാവർക്കും അറിയില്ലേയെന്നായിരുന്നു ഗബ്രി പറയുന്നുണ്ട്