അവര്‍ക്കും പ്രതിയോട് അമര്‍ഷവും വികാരവും വിദ്വേഷവും ഒക്കെ ഉണ്ടാകും; കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണെന്ന് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ്

നിരവധി ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുകയും , കേസുകള്‍ തെളിയിക്കുകയും ചെയ്ത വ്യക്തിയാണ് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ്. സാമൂഹിക വിഷയങ്ങളിലും ഇദ്ദേഹം തന്റെ വ്യക്തിപരമായ അഭിപ്രായം അറിയിക്കാറുണ്ട്. ഇപ്പോഴിതാ ഇദ്ദേഹം റിലീസിന് ഒരുങ്ങുന്ന ‘കാക്കിപ്പട’ എന്ന ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ചാനല്‍ വഴി പ്രേക്ഷകരുമായി സംവദിച്ചിരിക്കുകയാണ് . കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണെന്ന് മുന്‍ എസ്പി പറഞ്ഞു.


ഒരു എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമ. ‘സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് പോലീസ്. അവര്‍ക്കും ഇങ്ങനെയുള്ള കാര്യത്തില്‍ അമര്‍ഷവും വികാരവും വിദ്വേഷവും ഒക്കെ ഉണ്ടാകും പ്രതിയോട്, പൊതുജനങ്ങളുടെ പ്രതികരണം എങ്ങനെയാണോ അതുപോലെ തന്നെ അവര്‍ക്കും അങ്ങനെ തന്നെയുണ്ടാകും, സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു.


മുന്‍ എസ്പിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി നിരവധി ചിത്രം ഒരുങ്ങിയിരുന്നു. അതില്‍ ഭൂരിഭാഗം ചിത്രങ്ങളും മികച്ച വിജയം തന്നെ നേടി.

ചിത്രം ‘കാക്കിപ്പട’ ഈ വര്‍ഷം ക്രിസ്തുമസിന് റിലീസാവും. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ‘കാക്കിപ്പട’ നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍. ഗാനരചന- ഹരിനാരായണന്‍, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. മേക്കപ്പ് – പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ. സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം അജി മസ്‌ക്കറ്റ്.