ആഡംബരങ്ങളില്ല. വൃദ്ധസദനത്തിൽ വച്ച് വിവാഹിതയായി പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജന. വീഡിയോ വൈറൽ

നോർക്ക റൂട്ട്സ് ഉപാധ്യക്ഷനും മുൻ കേരള സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻറെ മകൾ നിരഞ്ജനയുടെ വിവാഹം നടന്നിരിക്കുകയാണ്. തവനൂർ വൃദ്ധസദനത്തിൽ വെച്ച് രാവിലെ ഒമ്പതിനാണ് ചടങ്ങുകൾ നടന്നത്. സംഗീത് ആണ് വരൻ. തിരുവനന്തപുരം പിടി നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിൻ്റേ യും ചിത്രലേഖയുടെയും മകനാണ് സംഗീത്.

 

പ്രത്യേകം ക്ഷണിക്കപ്പെട്ട ചുരുക്കം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആഡംബരങ്ങൾ ഒട്ടുമേ ഇല്ലാതെയാണ് വിവാഹചടങ്ങുകൾ കഴിഞ്ഞത്. മാതൃകാപരമായി ഇത് നടന്നു എന്ന് പറയാം. നിരഞ്ജനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് വൃദ്ധസദനത്തിൽ വച്ച് വിവാഹം നടത്തിയത് എന്നാണ് വിവരം. തവനൂരിൽ ഉള്ള വൃദ്ധസദനത്തിലെ സ്ഥിരം സന്ദർശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും.

എന്തായാലും വിവാഹ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. വളരെ നല്ലൊരു ആശയമാണ് ഇത് എന്ന് പല പ്രേക്ഷകരും പറയുന്നു. തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു എന്നും ചിലർ പറയുന്നുണ്ട്.


പുതിയൊരു മാതൃകയാണ് ഇത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇത് സമൂഹത്തിന് കൂടുതൽ വിശ്വാസം പകരും എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. മുന്നേ ഇടയ്ക്കുള്ള സമൂഹത്തിൻറെ മികച്ച പ്രയാണത്തിന് ഇത് ഒരുപക്ഷേ ഊർജ്ജം നൽകിയേക്കാം എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്.