ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറൻസിക്. ടോവിനോയുടെ പിറന്നാൾ ദിവസമായ ഇന്നലെയായിരുന്നു ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്. ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായികയായി എത്തുന്നത്. ആദ്യമായി മംമ്ത പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ത്രില്ലര്‍ കാറ്റഗറിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ്. സീരിയല്‍ കൊലപാതകങ്ങളും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രം പറയുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അനസ് ഖാനും അഖില്‍ പോളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.