വളര്‍ത്തു നായയെ രക്ഷിക്കാന്‍ കരടിയോട് പോരാടി ഉടമ; വിഡിയോ

വളര്‍ത്തുനായയെ രക്ഷിക്കാന്‍ കരടിയോട് ഏറ്റുമുടി ഉടമ. ഫ്‌ളോറിഡയിലാണ് സംഭവം. വാര്‍ട്ടര്‍ ഹിക്കോക്‌സ് എന്ന ആളാണ് നായയെ രക്ഷിക്കാനായി കരടിയോട് പോരടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി.

രാത്രി തുറന്നു കിടന്ന വാതിലിലൂടെയാണ് കരടി പ്രവേശിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട വാല്‍ട്ടര്‍ ഒന്നും നോക്കാതെ കരടിക്ക് മുന്നിലേക്ക് എത്തി. തുടര്‍ന്ന് വെറും കൈയോടെ കരടിയെ നേരിടുകയായിരുന്നു.