
സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷര്‍ കുക്കറുകളുടെയും ഉപഭോക്താക്കളെ വിവരമറിയിക്കാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു. പ്രഷര്‍ കുക്കറുകള്‍ ഉടന്‍ തിരിച്ചെടുക്കണം. ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് അവയുടെ വില തിരികെ നല്‍കാനും 45 ദിവസത്തിനുള്ളില്‍ അതിന്റെ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഫ്ളിപ്പ്കാര്‍ട്ടിനോട് ചീഫ് കമ്മിഷണര്‍ നിധി ഖാരെയുടെ നേതൃത്വത്തിലുള്ള സിസിപിഎ നിര്‍ദേശിച്ചു.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഇത്തരം പ്രഷര്‍ കുക്കറുകള്‍ വില്‍ക്കാന്‍ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഇത്തരം പ്രഷര്‍ കുക്കറുകള്‍ വില്‍ക്കുന്നതിലൂടെ ഫ്ളിപ്പ്കാര്‍ട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചിട്ടുണ്ട്.
01.02.2021 മുതല്‍ പ്രാബല്യത്തില്‍ വന്ന ഗാര്‍ഹിക പ്രഷര്‍ കുക്കര്‍ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് എല്ലാ ഗാര്‍ഹിക പ്രഷര്‍ കുക്കറുകള്‍ക്കും കട 2347:2017 മാനദണ്ഡ പാലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.