മരക്കൊമ്പില്‍ ഇരിപ്പിടത്തിനായി പരസ്പരം പോരടിക്കുന്ന വിഷപാമ്പുകള്‍; വിഡിയോ

മരക്കൊമ്പില്‍ ഇരിപ്പിടത്തിനായി അന്യോന്യം പോരാടുന്ന ഒരുകൂട്ടം വിഷപാമ്പുകളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരസ്പരം പിണഞ്ഞുകിടക്കുന്ന പാമ്പുകളാണ് വിഡിയോയില്‍. സ്‌നേക്ക് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

മരക്കൊമ്പില്‍ ചുറ്റിപ്പിണഞ്ഞ് നില്‍ക്കാന് പരസ്പരം പേരാടുന്ന പാമ്പുകളെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിനിടെ കൊമ്പില്‍ നിന്ന് ചില പാമ്പുകള്‍ താഴേയ്ക്ക് വീണുപോകുന്നത് കാണാം. അഞ്ചോ അതിലധികമോ പാമ്പുകളാണ് വിഡിയോയിലുള്ളത്. നിരവധി പേരാണ് വിഡിയോ ലൈക്ക് ചെയ്തും കമന്റ് ചെയ്തും രംഗത്തെത്തിയത്.

 

View this post on Instagram

 

A post shared by 🐍SNAKE WORLD🐍 (@snake._.world)