മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളെക്കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ഫിറോസ് ഖാന്. ടോക്ക് വിത്ത് ജിംഷി എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.കുട്ടിക്കാലം മുതല്‍ വീട്ടില്‍ നിന്നും നല്ല പ്രോല്‍സാഹനമാണ് ലഭിച്ചത്. ടേപ്പ് റിക്കോർഡറില്‍ പാട്ട് വെച്ച് ഡാന്‍സ് കളപ്പിക്കുമായിരുന്നു. ആളുകള്‍ ഇന്നത്തെപോലെ അധികം ടിവിക്ക് മുമ്പില്‍ ഇരിക്കുന്ന കാലമല്ല. ഓണം പോലുള്ള ആഘോഷങ്ങള്‍ക്കൊക്കെ ക്ലബ്ബുകളുടെ പരിപാടികളുണ്ടാകും. അവിടെയൊക്കെ കൊണ്ടുപോയി എന്നെ ഡാന്‍സ് ചെയ്യിക്കും. അതുകൊണ്ട് തന്നെ സ്റ്റേജ് ഫിയറും കാര്യങ്ങളുമൊക്കെ മാറിക്കിട്ടി. പിന്നീട് ധാരളം ഷോകള്‍ ചെയ്യുകയും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാനും സാധിച്ചു. തുടക്കം മുതല്‍ തന്നെ ഡാന്‍സും നമ്മുടെ കൂടെയുണ്ടായരുന്നു.
പല ചാനലുകളിലുമായി ഒരുപാട് ഷോ ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റുകളുടെ വലിയൊരു റിയാലിറ്റി ഷോ ആയിരുന്നു താരോത്സവം. ആ ഷോയില്‍ എന്റെ ഒരു സോളോ പെർഫോമന്‍സ് ഉണ്ടായിരുന്നു. അന്ന് ജഡ്ജായിട്ട് വന്നവരില്‍ ഒരാള്‍ വിഎം വിനു എന്ന് പറയുന്ന സംവിധായകനാണ്. എന്റെ അന്നത്തെ പ്രകടനം കണ്ടതോടെ അവിടെ ഇരുന്ന് കൊണ്ട് തന്നെ അദ്ദേഹം പറഞ്ഞു അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എനിക്ക് ഒരു ഗംഭീര വേഷം തരുമെന്ന്.
അദ്ദേഹം നട്ടെല്ലുള്ള ഒരു വ്യക്തിയാണ്. ആ വാക്ക് അദ്ദേഹം പാലിച്ചു. പലരും ഇത്തരം വാഗ്ദാനങ്ങള്‍ തന്നിരുന്നെങ്കിലും അതൊന്നും പാലിച്ചില്ല. എന്നാല്‍ വിഎം വിനു അങ്ങനെയായിരുന്നില്ല. ഫെയ്സ് ടു ഫെയിസ് എന്ന മമ്മൂട്ടി ചിത്രത്തിലെ മെയിന്‍ വില്ലനായി ഞാന്‍ വരുന്നത് അങ്ങനെയാണ്. തോമസ് കുഞ്ചക്കാടന്‍ എന്ന അതിശക്തമായ കഥാപാത്രമായിരുന്നുവെന്നും ഫിറോസ് പറയുന്നുണ്ട്.
അതുവരെ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി. ഷൂട്ടിങിന് പോയപ്പോള്‍ ആദ്യത്തെ ഷോട്ട് കൈ ചൂണ്ടിക്കൊണ്ട് മമ്മൂട്ടിയെ എടാ.. പോടാ എന്നൊക്കെ വിളിക്കുന്നതാണ്. അത് പറയുമ്പോഴേക്കും എനിക്ക് ചില തെറ്റുകള്‍ തുടക്കത്തില്‍ പറ്റി. എന്നാല്‍ അദ്ദേഹം തന്നെ എന്നെ കൂളാക്കുകയും ചെയ്തു. മമ്മൂട്ടിയെക്കുറിച്ച് പറയുകയാണെങ്കില്‍ യഥാർത്ഥത്തില്‍ അദ്ദേഹം ഒരു പാവം മനുഷ്യനാണ്.90 ശതമാനവും മമ്മൂട്ടി പാവമാണ്. എന്നാല്‍ എനിക്ക് ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമുണ്ട്. സെറ്റില്‍ ഒരാള്‍ പുള്ളിയെക്കാള്‍ നല്ല ഷർട്ട് ഇട്ടുകൊണ്ട് വന്നാല്‍ അദ്ദേഹം അത് ഊരിപ്പിക്കും. അങ്ങനെയൊക്കെയുള്ള ചില ഈഗോ വർക്കൌട്ടുണ്ട്. പുള്ളി വന്നാല്‍ പുള്ളിയായിരിക്കണം രാജാവ് എന്നൊക്കെയുള്ള കുറച്ച് കാര്യങ്ങളുമുണ്ട്. അതിന് അടിയാളന്മാരായി നില്ക്കുന്ന ആളുകളുമുണ്ട്. അവർക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിക്കും.