കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഇവരുടെ മക്കളായ ശ്വേതാ ,അന്ന എന്നിവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. രണ്ട് പെണ്മക്കള്ക്കും വെട്ടേറ്റു. പരുക്കേറ്റ ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബേബി മുന്‍പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.