അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മധു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. മധു കൊല്ലപ്പെട്ട് നാല് വര്‍ഷമാകുമ്പോഴും കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു.
ആള്‍കൂട്ടം മധുവിനെ തല്ലിക്കൊന്നിട്ട് ഈ വരുന്ന 22ന് നാല് വര്‍ഷം പൂര്‍ത്തിയാകും. എന്നാല്‍ വിചാരണ നടപടി ഇനിയും എങ്ങുമെത്തിയിട്ടില്ല. രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ ഹാജരായി. നിലവിലെ പോസിക്യൂട്ടര്‍ വി. കെ രഘുനാഥ് കഴിഞ്ഞ ദിവസം ആരോഗ്യകാരണങ്ങളാല്‍ പിന്‍വാങ്ങി. കഴിഞ്ഞ തവണ കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്ന് ആരും ഹാജരാകാതിരുന്നതോടെയാണ് അട്ടപ്പാടിയിലെ മധുവിന്റെ കൊലക്കേസ് വീണ്ടും വിവാദമായത്.
മധു മരിച്ച് മൂന്ന് മാസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2020ല്‍ ഡിവൈഎസ്പി ശശികൂമാറിന്റെ നേതൃത്വത്തില്‍ പുനരന്വേഷണവും പൂര്‍ത്തിയായി. എന്നാല്‍ പുനരന്വേഷണത്തിന്റെ വിവരങ്ങളും കുറ്റപത്രത്തിന്റെ പകര്‍പ്പും ലഭിച്ചിട്ടില്ലെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. ഇതിനായി ഇന്നലെ മണ്ണാര്‍ക്കാട്ടെ കോടതിയെ ഇവര്‍ സമീപിച്ചു. പാലക്കാട്ടെ ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലും അപേക്ഷ നല്‍കിയിട്ടുണ്ട്. വായിച്ചു കേട്ട കുറ്റപത്രത്തില്‍ ചില പൊരുത്തകേടുകളുണ്ടെന്ന ആക്ഷേപങ്ങളും അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിനുണ്ട്. പകര്‍പ്പ് കിട്ടുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് നിയമിക്കുക.