മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ ചിത്രം എറ്റേര്‍ണല്‍സ്’ന്റെ ട്രെയിലര്‍ എത്തി

മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ ഇതിഹാസ ആക്ഷന്‍ ചിത്രം ‘ETERNALS’ എറ്റേര്‍ണല്‍സ്’ന്റെ ട്രെയിലര്‍ എത്തി. ഈ ദീപാവലിക്ക് ‘എറ്റേര്‍ണല്‍സ്’ തീയറ്ററുകളില്‍ റിലീസാകും. മാര്‍വല്‍ സ്റ്റുഡിയോസ് ഇതിഹാസ ആക്ഷന്‍ ചിത്രം സാഹസികത, MCU യുടെ നാലാം ഘട്ടത്തിലെ മൂന്നാമത്തെ ചിത്രം, നവംബര്‍ 5 ന് ദീപാവലി റിലീസായി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ആണ് റിലീസ് ചെയ്യുക.

അക്കാദമി അവാര്‍ഡ് ജേതാവ് ക്ലോഷാവോ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ കാഴ്ച, സൂപ്പര്‍ ഹീറോകളുടെ ആവേശകരമായ പുതിയ ടീമിനെ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നു.