ബാല-എലിസബത്ത് ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇരുവരോടും ആരാധകർ ചോദിച്ചിരുന്നുവെങ്കിലും മൗനമായിരുന്നു മറുപടി. എലിസബത്ത് തനി തങ്കമായിരുന്നുവെന്ന് ബാല പറഞ്ഞെങ്കിലും പിരിയാനുണ്ടായ കാരണം നടൻ വെളിപ്പെടുത്തിയില്ല. താൻ ഇപ്പോൾ വളരെ സന്തോഷവതിയാണെന്നും അതിന് ഒരു കാരണമുണ്ടെന്നുമാണ് എലിസബത്ത് പറയുന്നത്.
‘ഇന്ന് വളരെ ഹാപ്പിയായിട്ടാണ് വരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് നടന്ന് വരികയാണ്.ഇന്നലെ നൈറ്റായിരുന്നു. 36 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാണ് വരുന്നത്. സാധരണ ഭയങ്കര ക്ഷീണിച്ചാണ് വരാറുള്ളത്. എങ്ങനേയേലും കിടന്നാൽ മതിയന്ന തോന്നലായിരിക്കും. പക്ഷെ ഇന്ന് സന്തോഷത്തോടെ വരാൻ ഒരു കാരണമുണ്ട്. അത് പക്ഷെ സർപ്രൈസ് ആണ്. രണ്ട് ദിവസം കഴിഞ്ഞ് പറയാം. എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ചിലപ്പോൾ ആളുകൾ ചോദിക്കും ഇതൊക്കെ വീഡിയോ ഇടേണ്ട കാര്യമുണ്ടോയെന്ന്. എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. എല്ലാവരുടേയും ജീവിതത്തിൽ സന്തോഷമുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് വിചാരിക്കുന്നു. എല്ലാ കാര്യങ്ങളും നന്നായി നടക്കട്ടെ’, എലിസബത്ത് പറഞ്ഞു.അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.