നടൻ ബാല വഴി മലയാളികൾക്ക് പരിചിതയാണ് എലിസബത്ത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഗുരുതര കരൾ രോഗത്തിന്റെ അവസ്ഥയിൽ നിന്നും മോചിതനായ ആള് കൂടിയാണ് ബാല. ഇപ്പോഴിതാ ആ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുന്ന എലിസബത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്.ഡോക്ടറായി ഞാൻ നിന്നിട്ടുണ്ട് എങ്കിലും പേഷ്യന്റിന്റെ സൈഡിൽ നിന്നും ആ അവസ്ഥ ശരിക്കും അറിയുന്നത് ലിവർ ട്രാൻസ് പ്ലാന്റിന്റെ സമയത്താണ്. ശരിക്കും പേടിച്ചു പോയ അവസ്ഥ ആയിരുന്നു അത്. ഒരു ഡെത്ത് സിറ്റുവേഷൻ എന്ന് വേണമെങ്കിൽ അതിനെ വിളിക്കാം. ആ ഒരു സമയത്ത് നമുക്ക് എന്താണ് ചിന്തിക്കേണ്ടത് എന്നോ എന്താണ് ചെയ്യേണ്ടത് എന്നോ ഒന്നും അറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ഇനി എന്ത് ചെയ്യും എന്നോർത്ത് ഇന്നുപോയ അവസ്ഥ. നമ്മൾ പ്രാർത്ഥിച്ചു നോക്കുന്നു, അങ്ങനെ മറ്റു പല കാര്യങ്ങൾ നോക്കുന്നു. പക്ഷെ ഒരു സമാധാനം ഉണ്ടായിരുന്നത് അമൃത ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന പ്രമുഖ ഡോക്ടേഴ്സ് ഉണ്ടല്ലോ എന്നതായിരുന്നു.
മറ്റൊന്ന് സർജറിക്ക് മൂന്ന് ദിവസം മുൻപേ അത്രയും എമെര്ജെന്സി സാഹചര്യവും ഉണ്ടായി. അന്ന് വെന്റിലേറ്ററിൽ ആയിരുന്ന സമയത്ത് അവരൊന്നും രാത്രിയിൽ വീട്ടിൽ പോലും പോയിരുന്നില്ല . നൈറ്റ് ഞാൻ കാണാൻ കയറുന്ന സമയത്ത് ഒരു കൺസൽട്ടൻറ് അവിടെ ചെയറിൽ ഇരുന്നു വീട്ടിലേക്ക് സംസാരിക്കുന്നത് കേട്ടു. ഞാൻ ഇന്ന് വീട്ടിലേക്ക് വരില്ല. അത്രയും സീരിയസ് ആണെന്നാണ് ഡോക്ടർ പറയുന്നത്. ഓൾമോസ്റ്റ് മെയിൻ കണ്സള്ട്ടന്റ്സ് ഒന്നും അന്ന് വീട്ടിൽ പോയിട്ടില്ല. കൈ കൂപ്പി ദൈവത്തോട് വണങ്ങി നിൽക്കുന്ന പല സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊന്നും വലിയ കുഴപ്പവുമില്ല എന്ന് ഡോക്ടർമാർ പറയുമ്പോൾ നമുക്ക് കിട്ടുന്ന ആശ്വാസം ഉണ്ട്.ചേട്ടൻ ഇന്ന് മിണ്ടി ഭക്ഷണം കഴിച്ചു എന്നൊക്കെ ഡ്യൂട്ടി ഡോക്റ്റർ അമൃത പറയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ആശ്വാസം ഉണ്ട്. അത്രയും സ്നേഹം അവർ എനിക്ക് തന്നിരുന്നു. നമ്മൾ ഡോക്ടർ ആയി നിൽക്കുന്നതും, പേഷ്യന്റിന്റെ സൈഡിൽ നില്കുമ്പോളും വലിയ വ്യത്യാസം ഉണ്ട് . അമ്മ സംഘടനയിലെ ബാബുരാജ് സാറും, സുരേഷ് കൃഷ്ണ സാറൊക്കെ എന്നെ വിളിച്ചു അന്വേഷിക്കുമായിരുന്നു. എന്റെ കരച്ചിൽ ഒക്കെ കണ്ടിട്ട് അവർ ഇടയ്ക്കിടെ കാര്യം തിരക്കികൊണ്ട് വിളിക്കും. എന്നെ വിളിക്കേണ്ടകാര്യം സത്യത്തിൽ അവർക്ക് ഇല്ല. എന്നിട്ടും കാര്യങ്ങൾ എല്ലാം കൃതമായി അവർ തിരക്കാറുണ്ട്. കിട്ടേണ്ട സ്ഥലത്തുനിന്നും കെയറിങ് കിട്ടി ഇല്ലെങ്കിലും ആദ്യമായി കാണുന്ന ആളുകൾ പോലും അന്ന് സപ്പോർട്ട് ചെയ്തു കൂടെ നിന്നു.