മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് എലിസബത്ത്.സോഷ്യൽ മീഡിയയിലും സജീവമാണ്.നടൻ ബാലയെ വിവാഹം കഴിച്ച ശേഷമാണ് എലിസബത്ത് യുട്യൂബിലൂടേയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുമായി തന്റെ വിശേഷങ്ങൾ പങ്കിട്ട് തുടങ്ങിയത്.കരൾ ശസ്ത്രക്രിയ കഴിഞ്ഞ് ബാലയെ തനിച്ച് കണ്ട് തുടങ്ങിയതോടെ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ അറിയാനുണ്ടായിരുന്നതും എലിസബത്തിനെ കുറിച്ചായിരുന്നു. ആരാധകരുടെ ചോദ്യം ഏറിയതോടെ ഒടുവിൽ എലിസബത്ത് തനിക്ക് ഒപ്പമില്ലെന്ന് നടൻ വെളിപ്പെടുത്തി. തങ്ങൾ പിരിഞ്ഞുവെന്നും വിധി അതായിപ്പോയെന്നുമാണ് നടൻ വ്യക്തമാക്കിയത്. ഇതോടെ യാഥാർത്ഥ്യമറിയാൻ എലിസബത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ആരാധകർ എത്തിയെങ്കിലും അതിനെ കുറിച്ചൊന്നും എലിസബത്ത് സംസാരിച്ചില്ല. പകരം സോഷ്യൽ മീഡിയയിലൂടെ തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ താരം പങ്കിട്ട് തുടങ്ങി.
അതേ സമയം ബാല നാലാമത് വിവാഹിതനായപ്പോൾ എലിസബത്തിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ പ്രേക്ഷകർ ചോദ്യം ഉയർത്തിയിരുന്നു. എന്നാൽ ഇതിനും എലിസബത്ത് മറുപടി നൽകിയില്ല. പകരം തന്റെ ജോലി സ്ഥലത്തെ വിശേഷങ്ങൾ പങ്കിട്ട് താൻ ഇവിടെ വളരെ സന്തോഷവതിയാണെന്ന് താരം വ്യക്തമാക്കി. ഗുജറാത്തിലെ ആശുപത്രിയിലാണ് എലിസബത്ത് നിലവില് ജോലി ചെയ്യുന്നത്.
ബാല വീണ്ടും വിവാഹം കഴിച്ച സാഹചര്യത്തിൽ എലിസബത്തിന്റെ വിവാഹം ഉടനുണ്ടാകുമോയെന്ന ചോദ്യങ്ങൾ പ്രേക്ഷകർ നിരന്തരം ഉയർത്താറുണ്ട്. അടുത്തിടെ ഒരു സർപ്രൈസ് ഉണ്ടെന്ന് എലിസബത്ത് ആരാധകരോട് പങ്കുവെച്ചിരുന്നു. ഇതോടെ എലിസബത്ത് പ്രണയത്തിലാണോയെന്നും വിവാഹിതയാകാൻ പ്ലാൻ ഉണ്ടോ എന്നുമൊക്കെയായിരുന്നു പ്രേക്ഷകർ ചോദിച്ചത്. ഇപ്പോഴിതാ ആ സർപ്രൈസ് എന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. താൻ നാട്ടിൽ വരാൻ പോകുകയാണെന്നാണ് എലിസബത്ത് പറഞ്ഞത്. അമ്മയ്ക്കൊപ്പം എയർപോർട്ടിലിരിക്കുന്ന വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ സന്തോഷം അറിയിച്ചത്.
ഇത്ര പെട്ടെന്ന് അവധി കിട്ടുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും അഞ്ച് ദിവസത്തേക്കുള്ള അവധിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. പോകാനും വരാനും ഓരോ ദിവസം പോകും. എന്നാലും മൂന്ന് ദിവസം വീട്ടിൽ നിൽക്കാമെന്ന സന്തോഷമുണ്ട്. എന്റെ സർപ്രൈസ് നിങ്ങൾ പ്രതീക്ഷിച്ചില്ലെന്നാണ് മനസിലാക്കുന്നത്. വേറെ പല സർപ്രൈസുകളും പ്രതീക്ഷിച്ചതായി പലരും കമന്റ് ചെയ്തതായി കണ്ടത്. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് എനിക്ക് മാത്രം സന്തോഷമുള്ള കാര്യമാണെന്ന്. മൂന്നാല് മാസമായി നാട്ടിലേക്ക് വന്നിട്ട്. അപ്പോൾ ലീവ് ലഭിച്ചതിന്റെ സന്തോഷം ഉണ്ട്’, എന്നാണ് വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്.