പ്രേക്ഷകപ്രീതി നേടിയ താരമാണ് ബാല.അദ്ദേഹത്തിന്റെ ഭാര്യയായ എലിസബത്തിനെയും പ്രേക്ഷകർക്ക് ഇഷ്ടമാണ്,സോഷ്യൽ മീഡിയയിലെല്ലാം സജീവമാണ് ഇരുവരും.പലവിധ ആരോപണങ്ങളിലൂടെയും ഇരുവരും കടന്നുപോയിട്ടുണ്ട്. ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ വരെ ഇടക്കാലത്ത് പ്രചരിക്കുകയുണ്ടായി. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയായിരുന്നു താരങ്ങൾ. കഴിഞ്ഞ കുറച്ചു നാളുകളായി ബാലയും എലിസബത്തും പങ്കുവയ്ക്കുന്ന വീഡിയോകളിൽ എല്ലാം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹനിമിഷങ്ങൾക്ക് ആരാധകരിൽ നിന്നും നിറഞ്ഞ കയ്യടിയും ലഭിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എലിസബത്തിന്റെ വീഡിയോകളിലെ ബാലയുടെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയായി മാറുകയാണ്. ദിവസങ്ങൾക്ക് മുൻപ് എലിസബത്ത് പങ്കുവച്ച ഒരു പോസ്റ്റും വീഡിയോയുമാണ് അതിന്റെ പ്രധാന കാരണം. താൻ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് പങ്കുവച്ച പോസ്റ്റാണ് വൈറലായത്. പിന്നാലെ താൻ അച്ഛനും അമ്മയ്ക്കുമൊപ്പം സ്വന്തം വീട്ടിലാണെന്ന് പറഞ്ഞ് വീഡിയോയും പങ്കിട്ടു.
അതെ സമയം താൻ അത്ര നല്ല മൂഡിലല്ല, ഒരുപാട് പേർ ഈ വിഷമഘട്ടത്തിൽ തന്നെ സഹായിക്കാൻ ഉണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു എലിസബത്തിന്റെ വീഡിയോ. പിന്നാലെ പള്ളി പെരുന്നാളിന്റെയും സ്വന്തം പിറന്നാൾ ആഘോഷിക്കുന്നതിന്റെയുമെല്ലാം വീഡിയോകളുമായി എലിസബത്ത് എത്തി. എന്നാൽ ഇതിൽ ഒന്നും ബാലയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതോടെ ബാല എവിടെയെന്ന ചോദ്യങ്ങളുമായി ആരാധകരും എത്തി. ഒരുപാട് പേർ ഈ ചോദ്യം ഉന്നയിച്ചെങ്കിലും എലിസബത്ത് അതിന് മറുപടി നൽകിയിട്ടില്ല.
ഈ സാഹചര്യത്തിൽ എന്തോ വലിയ ദുഖത്തിലാണെന്നാണ് ആരാധകർ ഇപ്പോൾ സംശയിക്കുന്നത്. അതിനിടെ ബാലയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അഭ്യർത്ഥനകളുമായി എത്തുകയാണ് ആരാധകർ. ബാല നിങ്ങളുടെ ഭാര്യ എലിസബത്ത് ഒരു മികച്ച സ്ത്രീയാണ്. നിങ്ങൾ എപ്പോഴും അവളെ സ്നേഹിക്കുകയും, കേൾക്കാനുള്ള മനസ്സ് കാണിക്കുകയും വേണം എന്നാണ് ഒരു ആരാധിക കുറിച്ചത്.എലിസബത്തിനെ പോലെ ഒരു സ്ത്രീയെ ഈ ലോകത്ത് നിങ്ങൾക്ക് ഇനി ലഭിക്കില്ല. നിങ്ങളുടെ കുടുംബ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? പ്ലീസ് ഒരുമിച്ച് ഇരുന്നു പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കൂ. ജീവിതം വളരെ ചെറുതാണ്. പ്രിയ ബാലാ താങ്കൾക്ക് കാര്യം മനസ്സിലായെന്ന് കരുതുന്നു എന്നൊക്കെയാണ് ആരാധകർ കുറിക്കുന്നത്.