മലയാളികൾക്ക് സുപരിചിതമാണ് ബാലയുടെ ഭാര്യയാ എലിസബത്തിനെ.താരം സോഷ്യൽ മീഡിയയിലെല്ലാം സജീവമാണ്.എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ല എന്ന ബാലയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും എന്ന കുറിപ്പ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു.ഇപ്പാൾ ഇതാ ഒരു പുസ്തകത്തിലെ വരികളുടെ ചിത്രമാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. താന്‍ വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത് എന്നാണ് എലിസബത്തിന്റെ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്.നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്ന് തുടങ്ങുന്ന കുറിപ്പാണ് എലിസബത്ത് പങ്ക് വെച്ചിരിക്കുന്നത്. ഹൃദയശുദ്ധിയുള്ളവര്‍ സ്നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പ് പറയുന്നത്. സ്നേഹം ആദ്യത്തേത് പോലെ തിരികെ വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത് എന്നും കുറിപ്പിലുണ്ട്.
അതെ സമയം നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. എന്താണ് പ്രശ്നം എന്നും പിരിയാന്‍ കാരണം എന്താണ് എന്നുമാണ് പലരും കമന്റായി ചോദിക്കുന്നത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. ഇതിന് പിന്നാലെ ഇരുവരും ഒന്നിച്ച് സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും എല്ലാം എത്താറുണ്ട്. ബാല കരള്‍രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും എലിസബത്ത് എല്ലാ ശുശ്രൂഷകളുമായും ഒപ്പമുണ്ടായിരുന്നു. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയില്‍ എന്താണ് സംഭവിച്ചത് എന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.