മലയാളികൾക്ക് സുപരിചിതമായ താരമാണ് നടൻ ബാല.അദ്ദേഹത്തിന്റെ ഭാര്യയായ എലിസബത്തിനെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്. മൂന്നുവർഷമായി എലിസബത്ത്- ബാല വിവാഹം നടന്നിട്ട്. ഇടക്ക് പലകുറി ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു എങ്കിലും, കരൾ രോഗം മൂർച്ഛിച്ചു ആശുപത്രിയിൽ കഴിഞ്ഞ ബാലയെ പരിചരിച്ചുകൊണ്ട് ഒപ്പം നിന്നത് എലിസബത്ത് ആയിരുന്നു.അടുത്തിടെയാണയി ബാല പങ്കിടുന്ന വീഡിയോയിൽ എവിടെയും എലിസബത്തിനെയോ, ഡോക്ടർ പങ്കിടുന്ന വീഡിയോയിൽ എവിടെയും ബാലയോ കാണാൻ സാധിച്ചിരുന്നില്ല. എലിസബത്ത് ഇപ്പോൾ തന്റെ കൂടെയില്ല. എല്ലാം ദൈവ നിയോഗം എന്ന് മാത്രമാണ് ഒരിക്കൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബാല നൽകിയ മറുപടി. അപ്പോഴും വ്യക്തമായ മറുപടികൾ ഒന്നും ബാലയോ എലിസബത്തോ നൽകിയിരുന്നില്ല.
കഴിഞ്ഞദിവസമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹവാര്ഷികദിനം. ഒരു വര്ഷം മുൻപേ ആശുപത്രിക്കിടക്കയിൽ ആയിരുന്നു ബാല തന്റെ രണ്ടാം വിവാഹവാര്ഷികദിനം ആഘോഷിച്ചത്. അന്ന് കൂട്ടായി നിന്നത് ആകട്ടെ എലിസബത്തും. ഇപ്പോൾ അതേ ചിത്രം പങ്കുവച്ചു ത്തിയിരിക്കുയാണ് എലിസബത്ത്. ഫേസ്കൊണ്ടെത്തിയിരിക്കുകയാണ് എലിസബത്ത്.ഫേസ് ബുക്ക് ഒന്നും മറക്കുന്നില്ല, മറന്നിട്ടില്ല എന്ന ക്യാപ്ഷൻ നൽകിയാണ് എലിസബത്ത് ആ വീഡിയോ പങ്കിട്ടത്. ആശുപത്രി കിടക്കയിൽ കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ബാലയുടെ അവസ്ഥയും ആ വീഡിയോയിൽ കാണാം. എല്ലാം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു മൂന്നാം വാർഷിക ദിനം എത്തിയപ്പോൾ ബാല ഇക്കാര്യം പാടെ മറന്നു കളഞ്ഞു. ഇതുതീർത്തും മോശമായി പോയി എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും പറയുന്നത്.