
തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ദിവസവും കേള്‍ക്കുന്നത്. തെരുവ് നായ്ക്കള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ ഔരുങ്ങുകയാണ് കേരളം. ഇതിനിടെ ഒരു തെരുവ് നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വിഡിയോയാണ് പുറത്തുവരുന്നത്. റിക്ഷാ ഡ്രൈവറായ ആള്‍ തന്റെ ഓരോ റൈഡിലും നായയേയും കൂട്ടത്തില്‍ കൂട്ടുകയാണ്,
ആ തെരുവ് നായയുടെ പേര് മോത്തി എന്നാണ്. വിഡിയോയില്‍ മനുഷ്യനൊപ്പം ഇരിക്കുന്ന നായ തന്റെ ഓരോ റൈഡും ആസ്വദിക്കുന്നതായി കാണാം.
View this post on Instagram
‘അഡോപ്ഷന്‍ പ്ലീസ്’ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. തെരുവ് നായ്ക്കളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ് പേജ്. രജത് സക്‌സേന എന്ന വ്യക്തിയുടേതാണ് പേജ്. വിഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ”ഞാന്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങുമ്പോള്‍, തന്റെ സവാരി ആസ്വദിക്കുന്ന മോത്തി എന്ന നായയെ കണ്ടു. ഞാന്‍ ആ വ്യക്തിയോട് അതേ കുറിച്ച് ചോദിച്ചപ്പോള്‍, മോത്തിക്ക് അവനോടൊപ്പം ദിവസവും യാത്ര ചെയ്യാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു’, രജത് സക്‌സേന കുറിച്ചു.
നിരവധിപ്പേരാണ് വിഡിയോക്ക് ലൈക്ക് ചെയ്തും കമന്റ് ചെയ്തും എത്തിയത്. ‘ഹൃദയം കൊണ്ട് സമ്പന്നനായ ആള്‍. മോത്തി വളരെ ക്യൂട്ടാണ്. നിങ്ങള്‍ രണ്ടുപേരും അനുഗ്രഹിക്കപ്പെടട്ടെ’ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.