കഴിഞ്ഞ ദിവസം ആണ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സഭവം വലിയ ചര്‍ച്ചയായതോടെ ഈ യുവാക്കളെ സപ്പോര്‍ട്ട് ചെയ്തും അതുപോലെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെയും തുടര്‍ന്നാണ് ഇരുവരുടേയും വാഹനം കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ ഇവരോട് ആര്‍ടി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍ടി ഓഫീസില്‍ എത്തിയ
സഹോദരങ്ങളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കം ഉുണ്ടായി.
പിന്നാലെ ഇവിടെ വെച്ച് ഷോ കാണിച്ച ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും, ആര്‍ടി ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും ആണ് ഇവര്‍ക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഈബുള്‍ ജെറ്റ് നേരത്തെയും റോഡ് സുരക്ഷ നിയമങ്ങള്‍ ലംഘിച്ചു എന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നത്.
ഇത് സംബന്ധിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ആംബുലന്‍സിന്റെ സൈറണ്‍ വരെ ദുരുപയോഗം ചെയ്തു എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ വീഡിയോയിലുള്ള സ്ഥലം വ്യക്തമല്ലെങ്കിലും ഇത് കേരളത്തിന് പുറത്താണ്. ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കം കേട്ട് മറ്റു വണ്ടിക്കാര് വഴി മാറി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. വണ്ടിയില്‍ നിന്നും പകര്‍ത്തിയ വീഡിയോയാണിത്. ഇതില്‍ നിന്നും എപ്പോഴാണ് പോലീസ് പിടിക്കുക എന്നത് ദൈവത്തിന് അറിയാന്‍ എന്ന തരത്തിലുള്ള സംസാരവും ഇവര്‍ നടത്തിയിരുന്നു. ഇതിനിടെ ടോള്‍ ബൂത്തുകളിലും സൈറണ്‍ മുഴക്കി ഇവര്‍ കടന്നുപോവുകയുണ്ടായി.
എല്ലാം കൊണ്ടും നിയമം ലംഘിച്ച് കൊണ്ട് തന്നെയാണ് ഇവര്‍ മുന്നോട്ട് പോയിരുന്നത് . എന്നാല്‍ ഇ ബുള്‍ ജെറ്റിന് വലിയ ഒരു ആരാധക കൂട്ടം തന്നെയുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇതില്‍ കുട്ടികളെയാണ് ഇ ബുള്‍ ജെറ്റ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. ഇവര്‍ക്ക് വേണ്ടി പ്രതിഷേധം നടത്തിയവരില്‍ കൂടുതലും കൊച്ചു കുട്ടികള്‍ തന്നെയാണ്. സഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം.