ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയിലൂടെയാണ് ദുര്‍ഗാ വിശ്വനാഥ് എന്ന ഗായികയെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്. പിന്നീട് പിന്നണി ഗാന രംഗത്തും ദുര്‍ഗ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദുര്‍ഗ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളില്‍ ഉള്ളതിനെക്കാള്‍ മനഃസമാധാനം കുടിലുകളില്‍ ഉണ്ടാകുന്നത് അങ്ങനെയാണ്’ എന്ന് പറയുകയാണ് ദുര്‍ഗ ഇപ്പോള്‍.
എല്ലാം ശരിയാകുമ്പോള്‍ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാള്‍ ശാന്തമായിരുന്നാല്‍ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളില്‍ ഉള്ളതിനെക്കാള്‍ മനഃസമാധാനം കുടിലുകളില്‍ ഉണ്ടാകുന്നത് അങ്ങനെയാണ് സോഷ്യല്‍ മീഡിയ വഴി ദുര്‍ഗ കുറിച്ച വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാന്‍ ഒരു ഭൂകമ്പം മതി. മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അപ്പോള്‍ മനുഷ്യന് തിരിച്ചറിയും. ഉറക്കം നഷ്ടപ്പെടുത്തുന്നവ എന്താണോ, അവ ഉപേക്ഷിച്ചാല്‍ സ്വസ്ഥമായി സ്വപ്നം കണ്ടുറങ്ങാം. അമ്മേ നാരായണാ…ദേവീ നാരായണാ…ആദിപരാശക്തി കോട്ടൂര്‍ അമ്മേ ശരണം ദുര്‍ഗ കുറിച്ചു.
നമ്മുടെ സമീപനത്തിലും മനോഭാവത്തിലും കാലാനുസൃതമായി മാറ്റം വരുത്താന്‍ നാം ശ്രമിക്കേണ്ടതുണ്ട്… എത്ര കടുത്ത സമ്മര്‍ദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്കാവശ്യം. അവസരങ്ങളാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം. ചിലത് നമ്മെ തേടി വരും, ചിലതിനെ നമ്മള് തേടിപ്പോകണം…
നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനോഭാവവുമുണ്ടെങ്കില്‍ ജീവിതത്തിലെ ഏത് വെല്ലുവിളിയും അതിജീവിക്കാം, കൂടുതല്‍ ഉയരങ്ങള്‍ കൈയടക്കാന്‍ അത് അവസരമൊരുക്കും. എന്നാണ് മറ്റൊരു പോസ്റ്റിലൂടെ ദുര്‍ഗ പറയുന്നത്.