സിനിമയിലെ പ്രധാന ഘടകങ്ങളിലൊന്നാണത്. മോണിറ്ററിനു മുൻപിൽ ഭർത്താവും ഉണ്ടായിരുന്നു. വെളിപ്പെടുത്തലുമായി ദുർഗ കൃഷ്ണ.

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദുർഗ കൃഷ്ണ. പല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരം കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ഉടൽ. ഇന്ദ്രൻസ് ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

തിയേറ്ററുകളിൽ കഴിഞ്ഞദിവസം എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മുൻപു തന്നെ ചിത്രത്തിലെ ചില ഇൻ്റി മേറ്റ് സീനുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം. സിനിമയിലെ ചുംബന രംഗങ്ങൾ വരുമ്പോൾ നായികയെ മാത്രം വിമർശിക്കുന്ന രീതി ശരിയല്ല എന്ന് ദുർഗ പറയുന്നു.

ലിപ് ലോക്ക് ചെയ്യുന്ന നായിക നേരം മാത്രമാണ് വിമർശനം. മറുവശത്തുള്ള ആളുടെ പ്രകടനം ആരും വിമർശനാത്മകമായി കാണുന്നില്ല. നായികയ്ക്കും നായികയുടെ കുടുംബത്തിനും മാത്രമാണ് എപ്പോഴും വിമർശനം. തൻറെ തായ് ശരി കളിലൂടെ യാത്രചെയ്യുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിൽ ഉള്ളത്. തൻറെ സിനിമാ കരിയറിലെ ആദ്യത്തെ ത്രില്ലർ ചിത്രമാണ് ഇത് എന്ന് ദുർഗ പറയുന്നു.

ചിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഈ ഇൻറിമേറ്റ് സീൻ. ഇത് സിനിമയെ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല. കഥയ്ക്ക് അത്രമാത്രം ആവശ്യമുള്ളതിനാൽ മാത്രമാണ്. ഇതിൻറെ പേരിൽ കഥയെയും കഥാപാത്രത്തെയും വേണ്ടെന്ന് വെക്കാൻ കഴിയില്ല. ലൊക്കേഷനിൽ മോണിറ്ററിനു മുൻപിൽ ഭർത്താവും ഉണ്ടായിരുന്നു. മുൻപ് ഒരു ചിത്രത്തിലെ പാട്ട് സീനിൽ ലിപ് ലോക്ക് ചെയ്തതിൻ്റെ പേരിൽ അദ്ദേഹത്തിന് നേരെ വിമർശനമുയർന്നിരുന്നു എന്നും താരം പറയുന്നു.