ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലും . ഇവരുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഈ താരങ്ങള്‍ ഒന്നിച്ചത്. അച്ഛനെപ്പോലെ സിനിമയില്‍ സജീവമാണ് ദുല്‍ഖറും. അതുപോലെ ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെ സപ്പോര്‍ട്ട് ചെയ്ത് അമാലും ഒപ്പം തന്നെ ഉണ്ട്.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ദുല്‍ഖര്‍. നേരത്തെ തന്റെ യാത്ര വിശേഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. ഇപ്പോള്‍ യാത്രയ്ക്കിടെ താരം പകര്‍ത്തി ഒരു വീഡിയോ ആണ് വൈറല്‍ ആകുന്നത്. നടന് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്.
”ക്രൂഗറിലേക്ക് പ്രവേശിക്കുന്നത് ലയണ്‍ കിംഗിലേക്ക് ചുവടുവെക്കുന്നത് പോലെയായിരുന്നുവെങ്കില്‍, രണ്‍തംബോര്‍ ജംഗിള്‍ ബുക്കിലേക്ക് എത്തിയത് പോലെയായിരുന്നുവെന്നാണ് വീഡിയോടൊപ്പം ദുല്‍ക്കര്‍ കുറിച്ചിരിക്കുന്നത്.”
നടന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട് . ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.