സംസഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മദ്യം വിൽക്കപെടുന്നത് 31നു ആണ് എന്ന് സർക്കാരിന്റെ പുതിയ നിഗമനത്തിൽ കണ്ടെത്തിയ സർക്കാർ വിപ്ലവകരമായ മാറ്റത്തിനു വേണ്ടി ഒരുങ്ങുന്നു, വർഷങ്ങൾക്ക് മുൻപ് സർക്കാർ ഏർപ്പെടുത്തിയ ഡ്രൈ ഡേ പദ്ധതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം
നൽകിയതായാണ്സൂചന, എല്ലാ മാസവും ഒന്നാം തീയതി ബാറുകളും ബിവറേജുകളും തുറക്കുന്ന കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകളും ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം റദ്ദ് ചെയ്യാനാണ് സൂചന.
ഒന്നാം തീയതിക്ക് ശേഷം മദ്യം വിൽക്കുന്നത് കൂടുകയും ഒന്നാം തീയതിക്ക് മുൻപ് വാങ്ങി സ്റ്റോക്ക് ചെയ്ത വെക്കുകയും ചെയ്യുന്ന കാര്യത്തിൽ സര്ക്കാര് ഒരു പരിശോധന നടത്തിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വിൽപ്പന നിരോധനാം റദ്ദ് ചെയ്യുന്നത്.വർഷങ്ങൾക്ക് മുൻപ് ഇടത് സർക്കാർ തന്നെ കൊണ്ട് വന്ന സംരഭം ആണ് ഒന്നാം തീയതി മദ്യ നിരോധനവും ഡ്രൈ ഡേയും ഇതിപ്പോൾ സർക്കാർ തന്നെ
എടുത്ത് കളയുവാൻ പോവുകയാണ്, ഒന്നാം തീയതി മദ്യം വിൽക്കുന്നത് തടയുന്നത്. വാൻ കിട വ്യവസായത്തിനായി ഉത്തരേണ്ടയിൽ എത്തിയ വൻകിട വ്യാപാരികൾ ഡ്രൈ ഡേ സബ്രദായം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഇതേ തുടർന്നണ് സർക്കാർ ഈ കാര്യത്തിൽ തീരുമാനം എടുത്തത്, ഒന്നാം തീയതി മദ്യ വിൽപ്പന തടയുന്നതിൽ ഒരു കാര്യവും ഇല്ല എന്ന് സർക്കാർ പറയുന്നു, നിയമം പിന് വലിക്കുന്നതോടെ ഖജനാവിൽ പണത്തിന്റെ വരവ് കൂടുകയും ചെയ്യും.