റെക്കോർഡുകൾ കീഴടക്കി കുതിക്കുകയാണ് ദൃശ്യം 2. ദിനംപ്രതി ചിത്രത്തിന് വിവിധകോണുകളിൽ നിന്നാണ് മികച്ച പ്രതികരണം കിട്ടുന്നത്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ഇപ്പോൾ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ് ആണ് ഈ ചിത്രം. കണ്ടവർക്കെല്ലാം ഒന്നേ പറയാനുള്ളൂ, അത്യുഗ്രൻ.
ചിത്രത്തിൽ മോഹൻലാലും മീനയും അൻസിബയും എസ്തർ അനിലും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ വിജയാഘോഷത്തിൽ ആണ് താരങ്ങളും അണിയറ പ്രവർത്തകരും ഇപ്പോൾ. അതിനിടയിലാണ് ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ടിനെ പറ്റിയുള്ള സൂചനകൾ പുറത്തുവരുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ കളക്ഷന് കാര്യത്തിലും ചിത്രം ഏറെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇതിനകം തന്നെ ചിത്രം ഏതാണ്ട് 40 കോടിയോളം കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആമസോൺ പ്രൈമിലൂടെ 20 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതാണ്ട് 25 കോടി രൂപയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ റയ്ട്ട്സ് വിറ്റുപോയത് എന്നും അറിയുന്നു.
ഏതാണ്ട് 20 കോടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ഡബിൾ ബ്ലോക്ക് ബസ്റ്റർ ആയാണ് ദൃശ്യം 2 വിലയിരുത്തപ്പെടുന്നത്. ആദ്യ ഭാഗം ഇറങ്ങി 7 വർഷങ്ങൾക്കുശേഷമാണ് രണ്ടാം ഭാഗം റിലീസായത്. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യത്തിൻ്റെ രണ്ട് ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്.