മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയ സിനിമയായിരുന്നു ദൃശ്യം. 2013 വർഷത്തിലായിരുന്നു ദൃശ്യം പുറത്തിറങ്ങിയത്. ജിത്തു ജോസഫ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ രണ്ടാംഭാഗം ഈ അടുത്ത് റിലീസ് ചെയ്തു. ദൃശ്യം 2 എന്നായിരുന്നു സിനിമയുടെ പേര്. ആദ്യഭാഗത്തിലെ അണിയറക്കാർ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും അണിനിരന്നത്. സിനിമ വലിയ ഒരു വിജയമായിരുന്നു. ഇപ്പോൾ മറ്റു ഭാഷകളിലും ഈ സിനിമ റീമേക്ക് ചെയ്യപ്പെടുകയാണ്.
സിനിമയുടെ തെലുങ്ക് പതിപ്പ് ആണ് ആദ്യം ഒരുങ്ങുന്നത്. ജിത്തു ജോസഫ് തന്നെയാണ് ഇത് സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ് ഏകദേശം പൂർത്തിയായി. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. വെങ്കിടേഷ് തന്നെയാണ് ഈ ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീന തന്നെയാണ്. എസ്തർ അനിലും ഈ ചിത്രത്തിലുണ്ട്. നദിയാമൊയ്തു ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ആമസോണിൽ റിലീസ് ചെയ്യാനാണ് സാധ്യതകൾ എന്നാണ് പറഞ്ഞുകേൾക്കുന്നത്.
ഇപ്പോൾ സിനിമയെ സംബന്ധിക്കുന്ന ഒരു വെളിപ്പെടുത്തലാണ് സംവിധായകൻ ജീത്തു ജോസഫ് തന്നെ നടത്തിയിരിക്കുന്നത്. മലയാളം ദൃശ്യം രണ്ടിൽ ഇല്ലാതിരുന്ന ഒരു സീൻ തെലുങ്ക് ദൃശ്യം രണ്ടിൽ ഉണ്ടാകുമെന്നാണ് ജിത്തു ജോസഫ് പറയുന്നത്. അതിഗംഭീരമായ ഒരു സീൻ ആയിരുന്നു എങ്കിലും പിന്നീട് ജോർജുകുട്ടി എന്ന കഥാപാത്രത്തിൻ്റെ വ്യക്തിത്വമായി ചേർന്നു പോകുന്നില്ല എന്ന് തോന്നിയപ്പോൾ ഒഴിവാക്കിയത് ആയിരുന്നു എന്ന് സംവിധായകൻ പറയുന്നു. എന്നാൽ ഇപ്പോൾ ആലോചിക്കുമ്പോൾ അത് ഒഴിവാക്കേണ്ടി ഇല്ലായിരുന്നു എന്ന് തോന്നുന്നു എന്നും ജിത്തു ജോസഫ് പറയുന്നു.
ദൃശ്യം രണ്ടിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഞ്ജലി ആണ്. അഞ്ജലിയെ സ്ഥിരമായി ഉപദ്രവിക്കുന്ന ഒരു ഭർത്താവ് ചിത്രത്തിലുണ്ട്. ഈ കഥാപാത്രത്തിനു എതിരെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുവാൻ സത്യത്തിൽ ജോർജുകുട്ടി നേരിട്ടായിരുന്നു സ്റ്റേഷനിൽ ചെല്ലുന്നത്. എന്നാൽ സിനിമയിൽ കാണിച്ചിരിക്കുന്നത് ഒരു ഫോൺകോൾ രൂപത്തിൽ ആരോ പരാതി നൽകുന്നതാണ്. ജോർജുകുട്ടി പരാതി നൽകുവാൻ വേണ്ടി പോകുമ്പോൾ വരുണിനെ കുഴിച്ചിട്ടതിൻറെ മുകളിലായിട്ടാണ് ജോർജുകുട്ടി നിൽക്കുന്നത്. എന്നാൽ പിന്നീട് ഈ സീൻ ഒഴിവാക്കുകയായിരുന്നു.
അതിഗംഭീരമായ സീൻ ആയിരുന്നു ഇത് എന്നും എന്തിനാണ് ഇത് സിനിമയിൽ നിന്നും ഒഴിവാക്കിയത് എന്ന് മനസ്സിലാകുന്നില്ല എന്നുമാണ് പ്രേക്ഷകർ ഒരുപോലെ പറയുന്നത്. എന്നാൽ തെലുങ്ക് പതിപ്പിൽ ഈ സീൻ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം അറിയിച്ചത് എങ്കിലും പിന്നീട് ചിലപ്പോൾ ആമസോൺ പ്രൈം റിലീസ് ആയി എത്തിയേക്കും എന്നും റിപ്പോർട്ടുകൾ കണ്ടു. എന്നാൽ ഇപ്പോൾ ആന്ധ്രയിൽ തീയറ്ററുകൾ തുറക്കുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് ചിലപ്പോൾ ചിത്രം തിയേറ്ററുകളിലെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.