മലയാള സിനിമയിലെ കിരീടം വെക്കാത്ത രാജാവ് ആണ് ആൻറണി പെരുമ്പാവൂർ എന്ന് വേണമെങ്കിൽ പറയാം. മോഹൻലാൽ എന്ന നടൻ്റെ ഡ്രൈവറായി തുടങ്ങി പിന്നീട് മലയാള സിനിമയുടെ തന്നെ ഡ്രൈവറായി മാറിയ താരമാണ് ആൻറണി പെരുമ്പാവൂർ. ഇന്ന് മലയാളസിനിമയെ നയിക്കുന്നത് മോഹൻലാൽ ആണെങ്കിൽ അതിന് പിന്നിൽ ആൻറണിയുടെ പങ്ക് എത്രത്തോളം വലുതാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. 2000 വർഷത്തിനു ശേഷം മോഹൻലാൽ എന്ന ബ്രാൻഡിനെ ഇത്രത്തോളം വളർത്തിയെടുത്തതിൽ വലിയ പങ്കുവഹിച്ചത് ആൻറണി പെരുമ്പാവൂർ തന്നെ ആയിരുന്നു.
ദൃശ്യം സിനിമയുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആയിരുന്നു. എന്നാൽ പ്രെയ്സ് ദ ലോർഡ് എന്ന സിനിമയിൽ ആകൃഷ്ടനായ മമ്മൂട്ടി ദൃശ്യം എന്ന സിനിമ വേണ്ട എന്ന് വെച്ചു. പിന്നീട് ഈ കഥ ജിത്തുജോസഫ് പറഞ്ഞത് ആൻറണി പെരുമ്പാവൂരിനോട് ആയിരുന്നു. കഥകേട്ട ഉടനെതന്നെ ആൻറണി പെരുമ്പാവൂർ ജിത്തുജോസഫിന് ഒരു വാക്കു നൽകി. മലയാള സിനിമയുടെ ചരിത്രം തന്നെ എന്നന്നേക്കുമായി തിരുത്തിക്കുറിക്കാൻ പോന്ന ഒരു വാക്ക് ആയിരുന്നു അത്.
“ഈ സിനിമ നമ്മൾ ചെയ്യുന്നു. ലാൽസാറിനു എന്തായാലും ഈ കഥ ഇഷ്ടപ്പെടും. കഥ ഞാൻ തന്നെ ലാൽ സാറിനോട് പറഞ്ഞു കൊള്ളാം” – ഇതായിരുന്നു ജിത്തു ജോസഫിന് ആൻറണി പെരുമ്പാവൂർ നൽകിയ വാക്ക്. വാക്ക് ആൻറണി പെരുമ്പാവൂർ പാലിച്ചു. ദൃശ്യം എന്ന സിനിമയുടെ കഥ മോഹൻലാലിനോട് പറയുക മാത്രമല്ല അത് പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. അങ്ങനെ 2013 വർഷത്തിൽ ദൃശ്യം പുറത്തിറങ്ങി. മലയാള സിനിമയുടെ യഥാർത്ഥ പൊട്ടൻഷ്യൽ എന്തായിരുന്നു എന്ന് മലയാളികൾ പോലും മനസ്സിലാക്കിയത് ഈ സിനിമയ്ക്ക് അതി ഗംഭീര വരവേല്പ്പ് കണ്ടതിനു ശേഷമായിരുന്നു. മലയാള സിനിമയുടെ ആദ്യ 50 കോടി ചിത്രം കൂടിയായി മാറി ദൃശ്യം.
മലയാള സിനിമയിലെ ഒരു അണ്ടർ റേറ്റഡ് പ്രൊഡ്യൂസർ കൂടിയാണ് ആൻറണി പെരുമ്പാവൂർ. ഒരു നല്ല ബിസിനസ് മാൻ ആണെന്ന് മാത്രമല്ല അത്യന്തം മികച്ച മാർക്കറ്റിംഗ് സ്കിൽ കൂടിയുണ്ട് ഇദ്ദേഹത്തിന്. 2010 എന്ന വർഷത്തിനു ശേഷം മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരമായി വളർന്നു നിൽക്കുന്നതിൽ വലിയ ഒരു പങ്കുവഹിച്ചത് ആൻറണി പെരുമ്പാവൂർ തന്നെയാണ്. ദൃശ്യം എന്ന സിനിമ മോഹൻലാൽ എന്ന നടനെ കരിയറിലെ ഒരു മൈൽസ്റ്റോൺ മാത്രമല്ല, മറിച്ച് മലയാള സിനിമയുടെ തന്നെ ചരിത്രത്തിലിടം നേടിയ ഒന്നായി പിന്നീട് മാറി.