ദൃശ്യം 2 സിനിമയ്ക്കെതിരെ ഉത്തരേന്ത്യയിൽ വൻ പ്രതിഷേധം, മോഹൻലാലിനെതിരെ തിരിഞ്ഞു ആളുകൾ

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയായിരുന്നു 2013 വർഷത്തിൽ പുറത്തിറങ്ങിയ ദൃശ്യം. ജിത്തുജോസഫ് സംവിധാനം ചെയ്ത ചിത്രം ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആയിരുന്നു നിർമ്മിച്ചത്. മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രമായ ജോർജുകുട്ടിയെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ആദ്യ 50 കോടി സിനിമ കൂടിയായിരുന്നു ദൃശ്യം.

ഫെബ്രുവരി 19ന് ആയിരുന്നു സിനിമയുടെ രണ്ടാംഭാഗം ദൃശ്യം 2 പുറത്തിറങ്ങിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും ഉണ്ടായിരുന്നത്. ആമസോണിൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒന്നാം ഭാഗത്തേക്കാൾ കൂടുതൽ ത്രില്ലിംഗ് ആയിട്ടുണ്ട് രണ്ടാംഭാഗം എന്നാണ് പലരുടെയും അഭിപ്രായം.

എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ ഉത്തരേന്ത്യയിൽ വൻ പ്രതിഷേധം നടക്കുകയാണ്. ചിത്രം നിരോധിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. ചിത്രം പ്രദർശിപ്പിക്കുന്നത് തുടർന്നാൽ ആമസോൺ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്. ചിത്രത്തിലെ പല രംഗങ്ങളും തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് കൊണ്ടാണ് ചിത്രത്തിനെതിരെ ഒരു വിഭാഗം ആളുകൾ തെരുവിൽ ഇറങ്ങുന്നത്.

സിനിമ മുഴുവൻ ക്രിസ്ത്യൻ പശ്ചാത്തലത്തിലാണ് എന്നാണ് ഇവരുടെ ആരോപണം. ഇവർ മുഴുവനും മതം മാറിയവർ ആണ് എന്നും ഇതിലൂടെ ഗൂഢലക്ഷ്യങ്ങൾ ആണ് സംവിധായകനും നിർമാതാവിനും ഉള്ളത് എന്നാണ് ഇവരുടെ ആരോപണം. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് മോഹൻലാൽ ഇതിനെല്ലാം കൂട്ടു നിൽക്കുന്നത് എന്നും ഇവർ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ മോഹൻലാലിനെതിരെ തിരിയാനും ഇവർ മടിച്ചില്ല. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ ആമസോൺ എംഡി ജെഫ് ബെസോസ് പ്രതികരിച്ചിട്ടില്ല.