2013 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ ആയിരുന്നു ഇതിൽ ജോർജുകുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോർജ്ജുകുട്ടിയുടെ ഭാര്യയായി എത്തിയത് മീന ആയിരുന്നു. റാണി എന്ന കഥാപാത്രത്തെ ആയിരുന്നു മീന അവതരിപ്പിച്ചത്. ഈ വേഷം ചെയ്യാൻ ആദ്യം സമീപിച്ച താരം തന്നെ ആയിരുന്നു മീനാ. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ആദ്യം താരം എടുക്കാൻ നിലപാട്.
തനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട് എന്നും അതുകൊണ്ട് കുട്ടിയെ നോക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാൽ ദൃശ്യം സിനിമയുടെ ഭാഗമാകുവാൻ സാധിക്കില്ല എന്നായിരുന്നു ആദ്യം മീന അറിയിച്ചത്. എന്നാൽ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റൊരുതരത്തിൽ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലായിരുന്നു. ഇത് മനസ്സിലാക്കിയ സംവിധായകൻ ആൻറണി പെരുമ്പാവൂരിനോട് കാര്യം പറഞ്ഞു. പിന്നീട് നടന്നത് എല്ലാം ആൻറണിയുടെ കളി ആയിരുന്നു.
മീനയെ കൺവിൻസ് ചെയ്യാൻ പോയത് ആൻറണി പെരുമ്പാവൂർ ആയിരുന്നു. മകൾക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് ആൻറണി പെരുമ്പാവൂർ ഉറപ്പുനൽകി. പിന്നീട് ആയിരുന്നു മീന ഈ വേഷം ചെയ്യാമെന്ന് സമ്മതിച്ചത്. അങ്ങനെ മീനയെ ദൃശ്യത്തിലേക്ക് എത്തിച്ചതിൽ പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ ആൻറണി പെരുമ്പാവൂർ തന്നെയാണ്.
തൻറെ സിനിമ നന്നായിയിരിക്കാൻ വേണ്ടി അതിലേക്ക് മികച്ച താരങ്ങളെ എത്തിക്കുവാൻ ആൻറണി പെരുമ്പാവൂർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മലയാള സിനിമയിലെ ഒരു അണ്ടർറേറ്റഡ് നിർമാതാവ് തന്നെയാണ് ആൻറണി പെരുമ്പാവൂർ. താരങ്ങൾക്ക് സിനിമയുടെ സെറ്റിൽ ഒരു പ്രശ്നവുമില്ല എന്ന് ഇടയ്ക്കിടെ ആൻറണി പെരുമ്പാവൂർ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. അവർ കംഫർട്ടബിൽ ആയിരുന്നാൽ മാത്രമേ അവർക്ക് സിനിമയ്ക്ക് വേണ്ടി അവരുടെ പരമാവധി ക്ഷമത ഉപയോഗിക്കുവാൻ സാധിക്കുള്ളു എന്ന സത്യം ആൻറണി പെരുമ്പാവൂർ മനസ്സിലാക്കിയത് കൊണ്ടായിരിക്കാം ഇത്.