കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്, എന്ന് എറണാകുളം ജില്ലാ കളക്ടർ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു . ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 15 രാത്രി 9 .30 യോടെ ആണ് Dr .രജിത് കുമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. വാൻ ആർപ്പുവിളികളും ജയ് വിളികളോടെയും ആണ് ആരാധകർ ബിഗ് ബോസ് താരത്തെ വരവേറ്റത്.
രജിത് സാറിന് കൊച്ചിയിൽ നടന്ന ബ്രഹ്മാണ്ഡ സ്വീകരണം കാണാം :