മലയാളത്തിന്റെ യുവ താരങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ടോവിനോ തോമസ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ.
നിരവധി പേരായിരുന്നു ടോവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇപ്പോഴിത ടോവിനോ തോമസിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ബിജു കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അദൃശ്യ ജാലകങ്ങൾ എന്ന സിനിമക്ക് വേണ്ടി ടോവിനോ എടുത്ത ബുദ്ധിമുട്ടികളെ കുറിച്ചാണ് ബിജു പറയുന്നത്.
സിനിമക്ക് വേണ്ടി 15 കിലോ കുറച്ചു എന്നും ബിജു പറയുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ബിജുവിന്റെ വാക്കുകൾ. പോസ്റ്റിങ്ങനെ –
പ്രിയപ്പെട്ട ടൊവിനോയ്ക്ക് ജന്മദിനാശംസകൾ …
നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടെ ഒരു ഗംഭീര വർഷം ആകട്ടെ .
അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നൽകിയ അർപ്പണതയ്ക്ക് ഏറെ നന്ദി .
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ബോഡി വെയിറ്റ് കുറയ്ക്കണം എന്ന നിർദേശം പാലിച്ചു ടോവിനോ 15 കിലോ ശരീര ഭാരം കുറച്ചാണ് കഥാപാത്രം ആകാനായി തയ്യാറെടുത്ത്.
എല്ലാ ദിവസവും ഷൂട്ടിന് മുൻപ് രണ്ടു മണിക്കൂർ നീളുന്ന മേക്ക് അപ് . ഷൂട്ട് കഴിഞ്ഞു മേക്കപ്പ് അഴിക്കാൻ ഒരു മണിക്കൂർ . അതുകൊണ്ട് തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുന്നേ സെറ്റിൽ മേക്ക്അപ് രംഗത്തെ കുലപതി പട്ടണം ഷാ ഇക്കയുടെ മുന്നിൽ എത്തുന്ന ടോവിനോ ഷൂട്ട് കഴിഞ്ഞു ഒന്നര മണിക്കൂർ കൂടി കഴിഞ്ഞേ സെറ്റിൽ നിന്നും പോകൂ .
അദൃശ്യ ജാലകങ്ങളുടെ ഷൂട്ടിങ് ഒട്ടേറെ ദിവസങ്ങളിൽ രാത്രി മാത്രം ആയിരുന്നു . സന്ധ്യക്ക് മുൻപേ സെറ്റിൽ എത്തി മേക്കപ്പ് ഇടുന്ന ടോവിനോ നേരം വെളുക്കുമ്പോൾ സെറ്റിൽ തന്നെ മേക്ക്അപ് അഴിച്ചു കുളിച്ച ശേഷം ആണ് മുറിയിലേക്ക് പോകുന്നത് .
എല്ലാ മാനറിസങ്ങളും ബോഡി ലാംഗ്വേജും പുതുക്കി പണിത ഒരു ടോവിനോയെ ആണ് അദൃശ്യ ജാലകത്തിൽ കാണാവുന്നത് . സബ്റ്റിൽ ആയി അതിശയിപ്പിക്കുന്ന അഭിനയം . ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം എന്ന് ഞങ്ങൾ അണിയറ പ്രവർത്തകർക്ക് ഒന്നാകെ തോന്നിയ ഒരു കഥാപാത്രം ..
നടൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നിങ്ങൾ ഏറെ പ്രിയപ്പെട്ട ഒരാൾ ആണ് ..
നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടേതാണ് …
ജന്മ ദിനാശംസകൾ പ്രിയ ടോവിനോ