തന്നെ മോഡിജി എന്ന് വിളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി എംപിമാരോട് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയുടെ നിര്‍ദേശം.പേരിനൊപ്പം ബഹുമാനത്തോടെ ജി ചേര്‍ത്തുള്ള വിശേഷം ഒഴിവാക്കാനാണ് മോദി ആവശ്യപ്പെട്ടത്.
തന്നെ മോദിജി എന്നല്ല മോദി എന്ന് വിളിച്ചാല്‍ മതി.ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലമുണ്ടാക്കുന്നു. താന്‍ സാധാരണ പാര്‍ട്ടി പ്രവര്ത്തകന് മാത്രമാണെന്നും മോദി പറഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളിലെ നിയമ സഭ വിജയത്തെ കുറിച്ചും മോഡി പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വിജയം ആരുടെയും വ്യക്തിപരമായ നേട്ടമല്ല, കൂട്ടായ്മയുടെ വിജയമാണ് എന്നും പ്രധാന മന്ത്രി യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു.