പിസ ഡെലിവറിക്ക് ഉടമയ്‌ക്കൊപ്പം നായയും; വൈറലായി വിഡിയോ

പിസ ഡെലിവറി നടത്തുന്ന യുവാവിനെ പിന്തുടരുന്ന നായയുടെ വിഡിയോ വൈറല്‍. യുവാവിന്റേയും ജാക്ക് എന്ന നായയുടേയും വിഡിയോയാണ് വൈറലായിരിക്കുന്നത്. യുവാവ് ജോലി ചെയ്യുന്ന 10 മണിക്കൂറും ജാക്കും ഇയാള്‍ക്കൊപ്പമുണ്ട്.

 

View this post on Instagram

 

A post shared by Shivang (@beanbag_jr)

വളരെ പെട്ടെന്നു തന്നെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവാവ് പാഴ്‌സല്‍ നല്‍കി വരുന്നതുവരെ ജാക്ക് സ്‌കൂട്ടറിനരികില്‍ തന്നെ കാത്തു നില്‍ക്കും. യുവാവ് തിരികെയെത്തുമ്പോള്‍ ജാക്കും സ്‌കൂട്ടറില്‍ കയറി ഇരിക്കും. സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി അടുത്ത സ്ഥലത്തേയ്ക്ക് യുവാവ് യാത്ര തിരിക്കുമ്പോള്‍ നായയും ഇയാള്‍ക്കാപ്പം ഉണ്ടാകും.

ഇതാണ് യഥാര്‍ഥ സൗഹൃദം എന്ന അടിക്കുറിപ്പോടെ ബീന്‍ബാഗ് ജെആര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വിഡിയോ പ്രചരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ വിഡിയോ കണ്ടത്.