സോഷ്യൽ മീഡിയയിൽ വൈറൽ ആയ താരജോഡികളാണ് അശ്വിനും ദിയയും.അശ്വിൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ചും ദിയ സംസാരിച്ചു. ദിയയെ മനസിലാക്കി ഒപ്പം നിൽക്കുന്ന പങ്കാളിയാണ് അശ്വിനെന്ന് ദിയയുടെ ഫോളോവേഴ്സും പറയുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ദിയയുടെ മുൻ കാമുകനെയും അശ്വിനെയും താരതമ്യം ചെയ്ത് കൊണ്ടുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ദിയയുടെ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുന്ന വൈഷ്ണവിനെയാണ് വീഡിയോയിൽ കാണുന്നത്. പിന്നാലെ അശ്വിൻ ദിയയോട് കാണിക്കുന്ന സ്നേഹവും വീഡിയോയിൽ കാണിക്കുന്നു. വീഡിയോക്ക് ദിയ കൃഷ്ണ കമന്റും ചെയ്തിട്ടുണ്ട്. കൈയടിയുടെ ഇമോജിയാണ് ദിയ കമന്റിട്ടത്.തന്റെ മുൻ ബന്ധം തകർന്നതിനെക്കുറിച്ച് ദിയ നേരത്തെ സോഷ്യൽ മീഡിയയിൽ സംസാരിച്ചിട്ടുണ്ട്. എന്റെ വീട്ടുകാർ പോലും വിചാരിച്ചിരിക്കുന്ന് എനിക്ക് ബോറടിക്കുമ്പോൾ ബോയ്സിനെ മാറ്റുന്നു എന്ന പോലെയാണ്. പക്ഷെ യഥാർത്ഥത്തിൽ ഡേറ്റ് ചെയ്യുന്നവർക്ക് ബോറടിക്കുമ്പോൾ അവർ എന്നെ മാറ്റുന്നതാണ്. കൂടെ കൊണ്ട് നടന്ന് എന്നെ കഞ്ഞിയാക്കിയിട്ട് ബിരിയാണിയോ ഫ്രെെ ഡ്രെെസോ കാണുമ്പോൾ അവർ അതിന്റെ പിന്നാലെ പോകുന്നതാണ്.
കൈയിലിരിക്കുന്നത് കഞ്ഞിയാണെങ്കിലും അതിൽ ഇത്തിരി പയറും ചമ്മന്തിയും കൂട്ടി കൂടെ വെക്കുന്ന ആളാണ് ഞാൻ. എങ്ങനെയെങ്കിലും എക്സെെറ്റ് ആക്കാൻ നോക്കും. എന്തൊക്കെ കണ്ടിട്ടും സഹിച്ച് സഹിച്ച് പട്ടി ചന്തയ്ക്ക് പോകുന്നത് പോലെ കൂടെ നിന്നിട്ടുണ്ട്. ഡേറ്റ് ചെയ്തവരെ കല്യാണം കഴിച്ച് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണമെന്നുണ്ടായിരുന്നു.പക്ഷെ ഈ പറഞ്ഞ പയ്യൻമാർക്കൊന്നും അതിന് താൽപര്യമില്ലായിരുന്നെന്നും ദിയ കൃഷ്ണ തുറന്ന് പറഞ്ഞു. തന്നെ മാത്രം മതിയെന്ന് കരുതുന്ന ഒരാളെ കണ്ടാൽ അന്ന് താൻ വിവാഹം ചെയ്യുമെന്നും ദിയ തുറന്ന് പറഞ്ഞു. ആഗ്രഹിച്ചത് പോലൊരു പങ്കാളി ദിയയുടെ ജീവിതത്തിലേക്ക് കടന്ന് വന്നു. സെപ്റ്റംബർ മാസത്തിലാണ് ദിയ-അശ്വിൻ വിവാഹം. കഴിഞ്ഞ ദിവസം ബ്രെെഡൽ ലുക്ക് ട്രയൽ ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെക്കുകയുണ്ടായി. ദിയയുടെ ചേച്ചി നടി അഹാന കൃഷ്ണ കരിയറിലെ തിരക്കുകളിലാണ്.