ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി

ഒരു കാലത്തെ മലയാളസിനിമയുടെ ശാലിന സുന്ദരി ആയിരുന്നു ദിവ്യ ഉണ്ണി. അന്നത്തെ കോളേജ് കുമാരിയുടെ വേഷങ്ങള്‍ മുതല്‍ തനി വീട്ടമയുടെ റോളില്‍ പോലും നടി എത്തിയിരുന്നു. കിട്ടുന്ന കഥാപാത്രം ഏതാണെങ്കിലും അത് ഗംഭീരമാക്കുമായിരുന്നു നടി. ഇടയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ചും നടി സ്‌ക്രീനില്‍ എത്താറുണ്ട്.

അഭിനയത്തിന് പുറമെ നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ദിവ്യ .കുട്ടിക്കാലം മുതലേ നൃത്തത്തില്‍ മികവ് തെളിയിച്ചിരുന്നു ദിവ്യ ഉണ്ണി. നിരവധി വേദികളിലും നൃത്തവുമായി താരം എത്താറുണ്ടായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും നടി മാറി നിന്നെങ്കിലും നൃത്തത്തെ വിടാന്‍ താരം തെയ്യാറായിരുന്നില്ല. വിവാഹ ശേഷം നടി ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോവുകയും പിന്നീട് തന്റെ നൃത്തമെല്ലാം അവിടെ തുടരുകയായിരുന്നു.

ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷം നടി പങ്കിട്ടു. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍’, എന്നും പറഞ്ഞ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കി ഒരു വീഡിയോയാണ് ദിവ്യ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് താഴെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്.