ബിഗ് ബോസ് സീസണ് മൂന്നില്‍ ആദ്യ ദിനത്തില്‍ തന്നെ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. കഴിഞ്ഞ ദിവസം ആയിരുന്നു പിതാവ് അന്തരിച്ചു എന്ന വാര്‍ത്ത ഡിംപലിനെ അറിയിച്ചത്. പ്രേക്ഷകരടക്കം ഒന്നടങ്കം കരഞ്ഞ് പോയ നിമിഷം ആയിരുന്നു ഇത്. കണ്‍ഫക്ഷന്‍ റൂമിലേക്ക് വിളിച്ച് വീട്ടില്‍ നിന്നും കോള്‍ വന്നിരുന്നെന്നും നിങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാം എന്നും ബിഗ് ബോസ് പറഞ്ഞു.
പപ്പ നമ്മളെ വിട്ടുപോയെന്ന് അറിഞ്ഞപാടെ ഡിംപല്‍ പിന്നീട് അലറി കരയുകയായിരുന്നു.
ഡിംപലിന്റെ കരച്ചില് കേട്ടാണ് പിന്നീട് എല്ലാവരും കണ്‍ഫക്ഷന്‍ റൂമിനടുത്ത് എത്തിയത്. തുടര്‍ന്ന് ഡിംപലിന്റെ വാസ്ത്രങ്ങള്‍ പാക്ക് ചെയ്ത് അയക്കാനായി ബിഗ് ബോസ് നിര്‍ദ്ദേശവും നല്കി. പിന്നാലെ ബിഗ് ബോസ് മരണ വിവരം മറ്റ് മത്സരാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു. ഡിംപല്‍ വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹത്തിന്റെ അത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാമെന്നും ബിഗ് ബോസ് അറിയിച്ചു. ഞെട്ടലോടെയാണ് മറ്റു മത്സരാര്‍ത്ഥികള്‍ വാര്‍ത്ത കേട്ടത്. പിന്നാലെ രമ്യയും മണിക്കുട്ടനും അടക്കം പൊട്ടിക്കരയുകയായിരുന്നു.
ഡിംപലിന്റെ പിതാവ് ദില്ലിയില്‍ വെച്ചാണ് അന്തരിച്ചത്. ബിഗ് ബോസിലെ സീസണ് 3ലെ മത്സരാര്‍ത്ഥിയും , ആദ്യം തന്നെ ഷോയില്‍ നിന്നും പുറത്തുപോയ ലക്ഷ്മി ജയന് ആണ് ഫോട്ടോ പങ്കുവെച്ച് ആദരാഞ്ജലികള്‍ നേര്‍ന്ന് ഈ വാര്‍ത്ത ആദ്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ അച്ഛന്. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു.
ഇപ്പോള്‍ ഡിംപലിന്റെ പിതാവിന്റെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയെ കൂടി സംങ്കടത്തില്‍ ആക്കിയിരിക്കുകയാണ്, പുറത്ത് നല്ല സപ്പോര്‍ട്ടുള്ള മത്സരാര്‍ത്ഥിയാണ് ഡിംപല്‍. നേരത്തെ പിതാവിന്റെ ദുഖത്തില്‍ പങ്കുച്ചേര്‍ന്ന് ബിഗ് ബോസ് സീസണ് 2 ലെ ആര്യയും രംഗത്ത് വന്നിരുന്നു.