മണിക്കുട്ടനെ ഞാന്‍ ഡിലീറ്റ് ചെയ്ത് ഒഴിവാക്കി, ജീവിതത്തിലും അഭിനയിക്കുന്ന ആളാണ് അദ്ദേഹം; ഡിംപലിന്റെ വാക്കുകള്‍ , ഇവര്‍ അടിച്ചുപിരിഞ്ഞോ എന്ന് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് വീട്ടില്‍ വന്നശേഷം ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറി നിരവധിപേരെ നമുക്ക് അറിയാം. അത്തരത്തിലുള്ള രണ്ടുപേരാണ് ഡിംപ ഭാലും മണിക്കുട്ടനും. മലയാളം ബിഗ് ബോസ് സീസണ്‍ ത്രീയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറിയത്. അന്നൊക്കെ കളങ്കമില്ലാത്ത ഇവരുടെ സൗഹൃദം കാണാന്‍ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമായിരുന്നു. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് പുറത്തുപോയ ഡിംപല്‍ തിരിച്ചുവരാന്‍ വേണ്ടി ഓരോ ദിവസം ക്യാമറയ്ക്ക് മുന്നില്‍ വന്നു നിന്നു പ്രാര്‍ത്ഥിക്കുമായിരുന്നു മണിക്കുട്ടന്‍.

അതുപോലെ അപ്രതീക്ഷിതമായി മണിക്കുട്ടന്‍ പുറത്തേക്ക് പോയപ്പോഴും ഡിംപലിന്റെ പൊട്ടിക്കരച്ചില്‍ പ്രേക്ഷകരും കണ്ടതാണ്. പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചിരുന്ന ഒരു സൗഹൃദം കൂടിയിരുന്നു ഇവരുടേത്. പുറത്തെത്തിയാലും ഈ സൗഹൃദം അതേപടി ഇവര്‍ കൊണ്ടുപോകും എന്നാണ് കരുതിയത്.
എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല എന്നതിന് തെളിവുകളാണ് ഇപ്പോള്‍ ഉള്ള ഡിംപല്ലിന്റെ ഈ പ്രതികരണം.


അഭിമുഖത്തിനിടെയായിരുന്നു മണിക്കുട്ടനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉള്ള ഡിംപലിന്റെ മറുപടി. നമുക്ക് എല്ലാം ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാവും, പക്ഷെ അഭിനയിക്കാന്‍ അറിയില്ല. എന്നാല്‍ ജീവിതത്തിലും അഭിനയിക്കുന്ന ആളാണ് അദ്ദേഹം. ജീവിതം സിനിമയല്ല ഭായ് എന്ന് മാത്രമേ എനിക്കയളോട് പറയാനുള്ളൂ. ചിലത് നമ്മള്‍ ഡിലീറ്റ് ചെയ്താലും റീസൈക്കിള്‍ബിന്നില്‍ പോയി കിടക്കും, അവിടെ നിന്നും ഡിലീറ്റ് ചെയ്ത ആളാണ് മണിക്കുട്ടന്‍.

എനിക്ക് ശരിയ്ക്കും സഹതാപം ആണ് തോന്നുന്നത്. നമ്മള്‍ നമ്മളെ ഫൂള്‍ ആക്കി ജീവിയ്ക്കുന്നതിന് കുഴപ്പമില്ല, പക്ഷെ മറ്റുള്ളവരെയും ഫൂള്‍ ആക്കി ജീവിക്കരുത്. എന്നെ സംബന്ധിച്ച്, എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം, പക്ഷെ എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാല്‍ അയാള്‍ക്ക് പിന്നെ നിലനില്‍പ് ഇല്ല. മണിക്കുട്ടന്‍ അങ്ങനെ ഒരാളാണ് ഡിംപല്‍ പറഞ്ഞു.
ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഡിംപലിന്റെ പ്രതികരണം.