ഞാന്‍ എന്തെങ്കിലും പറയുമ്പോഴേക്കും ദില്‍ഷയുടെ മുഖം മാറും, റംസാന്‍ പറയുന്നു, തന്റെ സുഹൃത്തിനെ കുറിച്ച് ദിലുവും

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷയും റംസാനും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. തുടര്‍ന്ന് നിരവധി ഷോകളിലും ഇരുവരും പങ്കെടുത്തു. നേരത്തെ ബിഗ് ബോസില്‍ മത്സരിക്കാനും ദില്‍ഷയും റംസാനും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ റീല്‍സ് വീഡിയോസിലും മറ്റു സ്റ്റേജ് പരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ട്.

ഇപ്പോഴിതാ റംസാന്‍ ഒരു അഭിമുഖത്തിനിടെ ദില്‍ഷയെ ഫോണ്‍ വിളിച്ചിരിക്കുകയാണ്. അവതാരിക ആവശ്യ പ്പെട്ടതിനാലാണ് റംസാന്‍ വിളിച്ചത്. റംസാന്‍ വിളിച്ചപ്പോള്‍ ദില്‍ഷ ഡാന്‍സ് പ്രാക്ടീസ് ചെയ്യുക ആയിരുന്നു. റംസാനെ കുറിച്ചുള്ള അഭിപ്രായം പറയാനായിരുന്നു അവതാരിക ആവശ്യപ്പെട്ടത്. നല്ല ഡാന്‍സറാണ് റംസാന്‍ എന്ന് പറഞ്ഞതിന് പിന്നാലെ ദേഷ്യം കുറയ്ക്കണം എന്ന ഉപദേശം നല്‍കി. ദേഷ്യപ്പെടാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ കുറച്ചു കൂടി നല്ല എക്‌സ്പ്രഷന്‍ ഇട്ട് തനിക്ക് ഡാന്‍സ് ചെയ്യാനും റീല്‍സ് ചെയ്യാനുമൊക്കെ പറ്റുമെന്ന് ദില്‍ഷ പറഞ്ഞു.

എന്നാല്‍ താന്‍ ചെറുതായി എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ തന്നെ ദില്‍ഷയുടെ മുഖം മാറും എന്ന് റംസാന്‍ പറഞ്ഞു. താന്‍ ദേഷ്യപ്പെടുന്നതിനെ കുറിച്ചും റംസാന്‍ തന്നെ പറഞ്ഞു.


റീല്‍സ് ചെയ്യുമ്പോള്‍ എനിക്ക് പ്രത്യേകിച്ച് ക്രൂ ഒന്നും ഇല്ല. കൊറിയോഗ്രാഫും, ഡ്രസ്സും, മേക്കപ്പും, പ്രോപ്പര്‍ട്ടി സെറ്റിങ്സും എല്ലാം ചെയ്യുന്നത് ഞാന്‍ തന്നെയാണ്. ക്യാമറയ്ക്ക് മാത്രമാണ് ഒരാള്‍ വരുന്നത്. അപ്പോള്‍ ഒരു സ്റ്റെപ്പ് തെറ്റിച്ചാല്‍ തുടക്കം മുതലേ പ്രോപ്പര്‍ട്ടി എല്ലാം മാറ്റി സെറ്റ് ചെയ്യേണ്ടി വരും റംസാന്‍ പറഞ്ഞു.