കരിങ്കാളിയായി മലയാളികളുടെ പ്രിയ ബിഗ്‌ബോസ് താരം ദില്‍ഷ പ്രസന്നന്‍; താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍-വൈറലായി വീഡിയോ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദില്‍ഷ പ്രസന്നന്‍.ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പരിചിതയായ ദില്‍ഷ ബിഗ് ബോസില്‍ എത്തിയതോടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.

ഷോയ്ക്ക് പിന്നാലെ നിരവധി ആരാധകര്‍ താരത്തിനുണ്ടായിരുന്നു. ഷോയില്‍ വിജയം നേടിയതും ദില്‍ഷയായിരുന്നു. ഷോയ്ക്ക് പിന്നാലെ താരത്തിന്റെ ആരാധകരുടെ എണ്ണം വര്‍ധിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ദില്‍ഷ. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം വൈറലാകാറുമുണ്ട്. നര്‍ത്തകിയായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലുമുള്ള വേഷങ്ങളില്‍ ദില്‍ഷ പ്രത്യക്ഷപെടാറുണ്ട്. വ്യത്യസ്തമായ മേക്കോവറുകളും താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ദില്‍ഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

 

View this post on Instagram

 

A post shared by Mahadevan Thampi (@mahadevan_thampi)

കരിങ്കാളിയായാണ് ദില്‍ഷ ഫോട്ടോഷൂട്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവന്‍ തമ്പിയാണ് ഈ തീം ഫോട്ടോഷൂട്ടിനു പിറകില്‍. തൃക്കണ്ണ് തുറന്ന് സംഹാര രുദ്രയായി അലറി വിളിക്കുന്ന കരിങ്കാളിയാണ് ദില്‍ഷ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ട്രെന്‍ഡിങ്ങായ കരിങ്കാളിയല്ലേ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ദില്‍ഷയുടെ ഈ വീഡിയോ. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

അതേസമയം ഡാന്‍സ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദില്‍ഷ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് താരം നേരത്തേ ഒരു അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഏതാനും ചില സീരിയലുകളിലും ദില്‍ഷ അഭിനയിച്ചിട്ടുണ്ട്.