നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷിയായ നടന് ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. ഡ്രൈവര്‍ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. അപ്പുണ്ണി കൂറുമാറിയതിനെ തുടര്‍ന്നു പ്രോസിക്യൂഷന് ഇന്നലെ ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും.
നേരത്തെ കേസില്‍ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. അപ്പുണ്ണി കൂറുമാറിയതിനെ തുടര്‍ന്നു പ്രോസിക്യൂഷന് ഇന്നലെ ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഓരോ സാക്ഷിയും കൂറുമാറികൊണ്ടിരിക്കുകയാണ് . നേരത്തെ കാവ്യയും കൂറുമാറിയിരുന്നു. കേസിലെ മുപ്പത്തി നാലാമത്തെ സാക്ഷിയാണ് നടി കാവ്യ മാധവന്.
നേരത്തെ നടി ഭാമയും കൂറുമാറിയിരുന്നു.
നേരത്തെ സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ കേസിലെ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു എന്നാണ് കേസില്‍ പറയുന്നത്. ഇതിനാല്‍ തന്നെ ആക്രമിക്കപ്പെട്ട നടിയുമായും ദിലീപും തമ്മില്‍ ശത്രുത ഉണ്ട് എന്ന വാദം തെളിയിക്കുന്നതാണ് കാവ്യ മാധവനെയും സാക്ഷിയായി ഉള്‍പ്പെടുത്തിയത്. ഈ സമയത്ത് കാവ്യയും അവിടെ ഉണ്ടായിരുന്നു എന്നതില്‍ മൊഴി ലഭിച്ചിരുന്നു.