മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രണയ ജോഡികളായിരുന്നു ദിലീപേട്ടനും കാവ്യ ചേച്ചിയും. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി പ്രണയ ജോഡികളായി അഭിനയിച്ചത്. പിന്നീട് നിരവധി മലയാളസിനിമകളിൽ ഇരുവരും പ്രണയം കൈമാറി. നിരവധി അഭ്യൂഹങ്ങളും ഇവരുടെ പേരിൽ പറഞ്ഞുകേട്ടിരുന്നു.
എന്നാൽ അഭ്യൂഹങ്ങളെ എല്ലാം കാറ്റിൽപറത്തി കൃത്യം നാല് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. വലിയ ആഘോഷപൂർവ്വം കൊണ്ടാടിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. ദിലീപും മഞ്ജുവാര്യരും ആയിരുന്നു ആദ്യം ഭാര്യഭർത്താക്കന്മാർ. കാവ്യ മാധവനും ഒരിക്കൽ വിവാഹം കഴിഞ്ഞത് ആയിരുന്നുവെങ്കിലും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.
ദിലീപേട്ടൻറെയും മഞ്ജുവാര്യരുടെയും മകളായിരുന്നു മീനാക്ഷി. പിന്നീട് ദിലീപേട്ടനും കാവ്യയും ചേച്ചിക്കും പിറന്ന മകളായിരുന്നു മഹാലക്ഷ്മി. ഇരുവരും ഇപ്പോൾ അവരുടെ അച്ഛനമ്മമാരുടെ വിവാഹ വാർഷികം ആഘോഷിക്കാൻ തയ്യാറായി നിൽക്കുകയാണ്. ഇത്തവണ ആഘോഷങ്ങൾ വീട്ടിൽ മാത്രം ഒതുക്കുവാൻ ആണ് പദ്ധതി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ഇന്ന് ദിലീപേട്ടനും കാവ്യ ചേച്ചിയും. ഇവരുടെ വിശേഷങ്ങൾ കേൾക്കുവാൻ മലയാളികൾ കാതുകൂർപ്പിച്ച് നിക്കുകയാണ്. ഏതു പാതിരാത്രി ഇവരുടെ വിശേഷങ്ങൾ കേട്ടാലും മലയാളികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടും. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഇന്ന് ആഘോഷദിനം ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.