ഐഫോൺ എന്നത് ഒരു കാലത്ത് പണക്കാർക്ക് മാത്രം കൈവശം വെക്കാവുന്ന ഒരു ഫോൺ ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല സ്ഥിതി. എല്ലാവരുടെയും കയ്യിൽ കാശ് വന്നതോടെ ഐഫോൺ എന്നത് സർവ്വ സാധാരണമായി മാറി. സാധാരണക്കാരുടെ കൈയിൽ വരെ ഇന്ന് ഒന്നിലധികം ഐഫോണുകൾ ഉണ്ട്. ഐഫോൺ എന്നത് ഇന്ന് ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറിയിരിക്കുകയാണ്.
ഐഫോൺ ജനകീയമായ പണക്കാർക്ക് അത്ര പിടിച്ചിട്ടില്ല. ഒരുകാലത്ത് ഇവർ മാത്രം കൈവശം വെച്ചിരുന്ന ഒരു പ്രോഡക്ട്, ഇന്ന് സാധാരണക്കാർ കൊണ്ടുനടക്കുമ്പോൾ ഇവർക്ക് ദഹിക്കുമോ? അതുകൊണ്ടുതന്നെ ഇപ്പോൾ ആഡംബരം കാണിക്കുന്നതിനു വേണ്ടി പുതിയ വഴികൾ കണ്ടെത്തുകയാണ് ഓരോ പണക്കാരും. ഐഫോൺ മോഡിഫിക്കേഷൻ ചെയ്തുകൊണ്ടാണ് ഇവർ ഇവരുടെ പണക്കൊഴുപ്പ് മറ്റുള്ളവർക്ക് മുൻപിൽ കാണിക്കുന്നത്.
ഒരു ബ്രിട്ടീഷ് ഡിസൈനറാണ് അയാളുടെ ഐഫോൺ ഇപ്പോൾ മോഡിഫൈ ചെയ്തിരിക്കുന്നത്. സ്റ്റോർട്ട് ഹഗ്സ് എന്നാണ് ഈ ഡിസൈറുടെ പേര്. 58 കോടി രൂപയാണ് ഈ ഫോണിൽ ഡിസൈൻ ചെയ്യുന്നതിനുവേണ്ടി ചിലവായത്. ഫോണിന് ഇത്രയും വില കൂടിയതിന് ഒരു കാരണം കൂടിയുണ്ട്. ഈ ഫോണിൻ്റെ ഡിസൈനിംഗിനു വേണ്ടി ഉപയോഗിച്ചത് മുഴുവൻ ഡയമണ്ട് ആണ്.
53 ഡയമണ്ട് ഉപയോഗിച്ചാണ് ആപ്പിൾ ലോഗോ നിർമ്മിച്ചത്. ഇതുവരെ തീർന്നില്ല. ബാക്കി അലങ്കാരപ്പണികൾ മുഴുവൻ നടത്തിയത് ഡയമണ്ട് ഉപയോഗിച്ചാണ്. ഇതിനുവേണ്ടി മാത്രം 500 ഡയമണ്ട് വേറെ ഉപയോഗിച്ചു. ഇതുവരെ ഇത് രണ്ടു ഫോണുകൾ മാത്രമാണ് ആപ്പിൾ കമ്പനി നിർമ്മിച്ചിട്ടുള്ളത്. അതിലൊരെണ്ണം സ്വന്തമാക്കിയത് ടോണി സേക് എന്ന വ്യക്തിയാണ്. ഒരു ഖനി വ്യവസായിയാണ് ഇദ്ദേഹം.