തല പടിയിറങ്ങുന്നു. ചെന്നൈയെ ഇനി ജഡ്ഡു നയിക്കും.

രവീന്ദ്ര ജഡേജ വരുന്ന സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. ആദ്യ സീസൺ മുതൽ ടീമിനെ നയിച്ചിരുന്ന എം എസ് ധോണി വഴിമാറുകയാണ്. ക്യാപ്റ്റൻസി റോളിൽ നിന്നും മാറി നിൽക്കുന്നു എന്ന് അദ്ദേഹം ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നു. തങ്ങളുടെ വെബ്സൈറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണും അതിനുമപ്പുറത്തേക്ക് ധോണി ചെന്നൈയെ പ്രതിനിധീകരിക്കും എന്നും അവർ ഉറപ്പിച്ചു പറയുന്നു.

ധോണിക്ക് നായ കൈമാറ്റം വളരെ സ്മൂത്തായി നടക്കണം എന്ന് ആഗ്രഹമുണ്ട്. ജഡേജ അതിനു തയ്യാറാണ് എന്ന് അദ്ദേഹത്തിനു തോന്നി. വ്യാഴാഴ്ച നടന്ന ടീം മീറ്റിംഗിൽ വെച്ചാണ് ധോണി തൻറെ പദ്ധതി എല്ലാവരെയും അറിയിച്ചത്. സൂപ്പർ കിങ്സ് സി ഇ ഓ കാശി വിശ്വനാഥൻ പറയുന്നതിങ്ങനെ. ഐപിഎല്ലിലെ ആദ്യമത്സരം ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ്.

മുംബൈയിലുള്ള വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ധോണി ഈ മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇതാണ് അതിനുള്ള കൃത്യസമയം എന്ന് അദ്ദേഹത്തിനു തോന്നി. ജഡേജയ്ക്ക് ക്യാപ്റ്റൻസി നൽകാൻ ഇതിലും നല്ലൊരു സമയമില്ല എന്നാണ് അദ്ദേഹത്തിൻറെ മനസ്സിൽ. കരിയറിലെ മികച്ച ഫോമിലാണ് ജഡ്ഡൂ ഇപ്പോൾ. ചെന്നൈ പോലെ ഒരു ടീമിനെ നയിക്കാൻ പറ്റിയ സമയം. ടീമിന് എന്താണ് നല്ലത് എന്നതാണ് അദ്ദേഹത്തിൻറെ മനസ്സിൽ.

2012 മുതൽ ചെന്നൈ സൂപ്പർ കിങ്സ് എന്ന ടീമിൻറെ അവിഭാജ്യഘടകമാണ് ജഡേജ. അടുത്ത നായകൻ ആരാവണം എന്നതിനെ പറ്റി ചെറിയ ചർച്ചകളൊക്കെ നടന്നിരുന്നു. ജഡേജയ്ക്ക് ഇതിനെ കുറിച്ച് ഒരു സൂചനയും മുൻപ് നൽകിയിട്ടുണ്ട്. എന്നാൽ അപ്പോൾ ഇത് വെറും ഒരു പ്രൊപ്പോസൽ മാത്രമായിരുന്നു. ധോണിയുടെ പിൻഗാമി ആവാൻ പറ്റിയ വ്യക്തി അദ്ദേഹം തന്നെയാണ് എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു.