
തമിഴിലെ സൂപ്പര്‍ ഹിറ്റ് താരമാണ് ധനുഷ്. തന്റെ അഭിനയം കൊണ്ട് അങ്ങ് ഹോളിവുഡ് വരെ ആരാധകരെ ഉണ്ടാക്കിയ താരമാണ് ധനുഷ്. ഇന്ത്യയില്‍ വലിയ ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്.
ധനുഷ് ചിത്രങ്ങള്‍ക്കായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോഴിത ധനുഷിന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേഷന്‍ കേട്ട് ആവേശം കൊള്ളുകയാണ് ആരാധകര്‍.
മാരി സെല്‍വരാജിന് ഒപ്പം വീണ്ടും ധനുഷ് ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. നടന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആയിരിക്കും ചിത്രം നിര്‍മ്മിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍.
ധ്രുവ് വിക്രമിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും ധനുഷ് ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുകയുള്ളു. നിലവില്‍ മാരി ഇപ്പോള്‍ ‘മാമനന്റെ’ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, വടിവേലു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
അതേസമയം ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റെ പുതിയ ചിത്രം. ഇതിന് ശേഷം സംവിധായകന്‍ ശേഖര്‍ കമ്മുലയ്‌ക്കൊപ്പം ത്രിഭാഷാ ചിത്രത്തിനായി പ്രവര്‍ത്തിക്കും. ധനുഷ് സംവിധാനം ചെയ്യുന്ന തന്റെ 50-ാമത്തെ ചിത്രവും പ്രഖ്യാപിച്ചിരുന്നു.
‘ഡി 50’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എസ്‌ജെ സൂര്യ, വിഷ്ണു വിശാല്‍, ധനുഷ്, കാളിദാസ് ജയറാം, ദുഷാര വിജയന്‍ എന്നിവര്‍ അഭിനയിക്കും എന്നും അഭ്യൂഹങ്ങള്‍.