ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു, വിവാഹ മോചനത്തെക്കുറിച്ച് കുറേ ആയി ആലോചിക്കുന്നു – വിവാഹമോചനം ഇത്രയും വൈകുവാൻ ഉള്ള കാരണം വെളിപ്പെടുത്തി ദേവിക

നടൻ മുകേഷിൻറെ രണ്ടാം വിവാഹമായിരുന്നു നർത്തകി മേതിൽ ദേവികയുമായി നടന്നത്. ഇവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. എട്ടു വർഷങ്ങൾക്കു മുമ്പായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. ഇപ്പോൾ വിവാഹമോചനത്തിനുവേണ്ടി മുകേഷിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ദേവികാ. മുകേഷ് ഒരു നല്ല മനുഷ്യനാണ് എന്നും എന്നാൽ ഒരു നല്ല ഭർത്താവ് അല്ല എന്നും മാത്രമാണ് ദേവിക ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു ദേവിക ആദ്യമായി മാധ്യമങ്ങളെ കണ്ടത്. പലകാര്യങ്ങളും ദേവിക ഇതിലൂടെ തുറന്നുപറഞ്ഞു.

വിവാഹ മോചന വിഷയത്തിൽ ഇതുവരെ മുകേഷ് പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹം പ്രതികരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ ദേവിക നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു – “അദ്ദേഹത്തിന് നിലപാട് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല”. എന്തായാലും വക്കീൽ നോട്ടീസ് കിട്ടിയാൽ ഉടൻതന്നെ മുകേഷ് പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകേഷ് തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് എന്നും അദ്ദേഹത്തിനോട് ഒരു തരത്തിലുള്ള വ്യക്തി വിരോധവുമില്ല എന്നും താരം പറയുന്നു. വിവാഹമോചനം കഴിഞ്ഞാലും നല്ല സുഹൃത്തുക്കളായി തന്നെ ഇരിക്കും എന്നും താരം കൂട്ടിച്ചേർത്തു.

വിവാഹ മോചനത്തെക്കുറിച്ച് കുറേ ആയി ആലോചിക്കുന്നു എന്നും എന്നാൽ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു എന്നുമാണ് താരം പറയുന്നത്. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് മുൻപ് ആയിരുന്നു ഇങ്ങനെ സംഭവിച്ചത് അത് അദ്ദേഹത്തിൻറെ രാഷ്ട്രീയ ഭാവിയെ നെഗറ്റീവ് ആയി സ്വാധീനിക്കും എന്നത് കൊണ്ട് ആവാം ദേവിക ഇങ്ങനെ ഒരു തീരുമാനം എടുത്തത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് അതിൻറെ വരുംവരായ്കകൾ എല്ലാം സ്വയം അനുഭവിക്കണമെന്നും ദേവിക മുകേഷിനോട് പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ മുകേഷ് അകപ്പെട്ട ഉള്ള പല വിവാദങ്ങളിലും ദേവിക പരോക്ഷമായി പ്രതികരിച്ചു. അത് എല്ലാം അദ്ദേഹം വരുത്തി വെച്ചതാണ് എന്നാണ് ദേവിക നടത്തിയ പ്രതികരണം. എന്തായാലും ഈ വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുകേഷ് പ്രതികരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ നിരവധി ആളുകൾ ദേവികയെ സപ്പോർട്ട് ചെയ്തു കൊണ്ടും എതിർത്തു കൊണ്ടും രംഗത്തെത്തുന്നുണ്ട്. മുകേഷിനെതിരെ ആദ്യഭാര്യ കടുത്ത വിമർശനങ്ങൾ ആയിരുന്നു ഉന്നയിച്ചത്. മുകേഷിനു പരസ്പര ബന്ധമുണ്ട് എന്നും അവരെ വീട്ടിൽ കൊണ്ടുവരാറുണ്ട് എന്നൊക്കെ തരത്തിലുള്ള അഭ്യൂഹങ്ങൾ ആദ്യം തന്നെ നിലനിന്നിരുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ ദേവിക അയാളെ വിവാഹം കഴിച്ചത്? ഇതെല്ലാം മനസ്സിലാക്കാൻ 8 വർഷങ്ങൾ വേണ്ടി വന്നോ – ഇങ്ങനെയൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന സമ്മിശ്ര പ്രതികരണങ്ങൾ.