
അർജൻറീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി. ഫുട്ബോളിനെ ലോകത്തുടനീളം ജനകീയമാക്കിയ പ്രമുഖനായിരുന്നു അദ്ദേഹം. കേരളത്തിൽ അടക്കം നിരവധി ആരാധകർ ആയിരുന്നു ഡീഗോ മറഡോണക്ക് ഉണ്ടായിരുന്നത്. അർജൻറീനയിലെ വാർത്ത മാധ്യമങ്ങളാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു.
1960 വർഷത്തിലായിരുന്നു ഇദ്ദേഹം ജനിച്ചത്. ഒൿടോബർ 30 ആയിരുന്നു ജന്മദിനം. അടുത്തിടെ ഇദ്ദേഹത്തിൻറെ എഴുപതാം പിറന്നാൾ വലിയ ആഘോഷത്തോടെ ആയിരുന്നു മലയാള മാധ്യമങ്ങളടക്കം കൊണ്ടാടിയത്. ഇപ്പോൾ ഇവിടെ എല്ലാം ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ലോക ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഫുട്ബോൾ മാന്ത്രികൻ ആണ് ഇപ്പോൾ വിടവാങ്ങിയത്.
കഴിഞ്ഞ കുറച്ചു ദിവസമായി ഇദ്ദേഹം ക്രിട്ടിക്കൽ നിലയിലായിരുന്നു. എന്നാൽ ചികിത്സയൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ആരോഗ്യ സ്ഥിതി വീണ്ടും മോശമായത്. ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിയോടെയായിരുന്നു അന്ത്യം എന്നാണ് അർജൻറീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദി ഗോൾഡൻ ബോയ് എന്നായിരുന്നു അദ്ദേഹത്തിന് നൽകിയ വിശേഷണം. ലോകത്തുടനീളം ഫുട്ബോൾ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഒരു തവണ ഇദ്ദേഹം കേരളത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ആയിരുന്നു ഇദ്ദേഹത്തിനെ കാണാൻ വേണ്ടി മാത്രം തടിച്ചുകൂടിയത്.